കാഞ്ഞങ്ങാട്: (www.mediaplusnews.com) അസീസിയ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍, ഹസീന ക്ലബ്ബ് നോര്‍ത്ത് ചിത്താരി, അസീസിയ സ്കൂള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന 'ഉമ്മയും മകളും' പാരന്റിംഗ് ക്ലാസ്സിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. അസീസിയ പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ കണ്‍വീനര്‍ സൈനുദ്ധീന്‍ ചിത്തരിയും നോര്‍ത്ത് ചിത്താരി ജമാഅത്ത് വൈസ് പ്രസിഡണ്ട് സി കുഞ്ഞാമ്മദ് ഹാജിയും ചേര്‍ന്നാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. സി.ബി കരീം, ഹാമീദ് പി.വി, മുഹമ്മദലി പീടികയില്‍, ഫൈസല്‍ ചിത്താരി, സലിം ബാരിക്കാട് എന്നിവര്‍ സംബന്ധിച്ചു. സെപ്റ്റംബര്‍ 23ന് അസീസിയ സ്കൂളില്‍ നടക്കുന്ന പരിപാടിക്ക് പ്രശസ്ത പരിശീലക ഡോക്ടര്‍ ഷെര്‍ണ ജൈലാല്‍ നേതൃത്വം നല്‍കും. ക്ലാസില്‍ സ്ത്രീകള്‍ക്കാണ് പ്രവേശനം. അതിഞ്ഞാലിലും സൗത്ത് ചിത്താരിയിലും നടന്ന ഡോക്ടര്‍ ഷെര്‍ണ ജൈലാലിന്റെ പാരന്റിംഗ് ക്ലാസ് ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
0 Comments