ആലൂർ: സമസ്തയുടെയും സുന്നത്ത് ജമാഅത്തിന്റെയും ആദർശങ്ങൾ കൈമുതലാക്കി പ്രവർത്തിക്കുക എന്ന ലക്ഷ്യംമുൻനിർത്തി ആലൂരിൽ സ്ഥാപിതമായ ശംസുൽ ഉലമാ ഇസ്ലാമിക് സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. സ്വാഗത സംഘം ചെയർമാൻ മൻസൂർ ഫൈസി അദ്ധ്യക്ഷനായിരുന്നു. യൗവ്വനം സാമൂഹിക നന്മക്കായും അശരണരുടെയും നിരാലംബരുടെയും കണ്ണിരൊപ്പാൻ ഉപയോഗിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അബ്ബാസലി തങ്ങൾ പറഞ്ഞു.
എ.ടി അബ്ദുൾ റഹിമാൻ ഹാജി പതാക ഉയർത്തിയതോടെ പരിപാടിക്ക് തുടക്കം കുറിച്ചു. യുവപ്രാസംഗികൻ അഡ്വ: ഹനീഫ് ഹുദവി ദേലംപാടി മുഖ്യ പ്രഭാഷണം നടത്തി. സമസ്ത ജില്ലാ മുശാവറ അംഗം ഇ പി ഹംസത്തു സഅദി ബെളിഞ്ചം, മുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, സയ്യിദ് ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്, എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, മേഖല പ്രസിഡണ്ട് മൊയ്തു മൗലവി ചെർക്കള, സംയുക്ക ജമാഅത്ത് സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, എസ് വൈ എസ് മണ്ഡലം സെക്രട്ടറി ബി.കെ ഹംസ, എസ് വൈ എസ് മുളിയാർ പ്രസിഡണ്ട് ബി.എം അബൂബക്കർ ,ജനറൽ സെക്രട്ടറി സലാംനഇമി, ക്ലസ്റ്റർ പ്രസിഡണ്ട് റസാഖ് ചാപ്പ, ക്ലസ്റ്റർ സെക്രട്ടറി സാദിഖ് അസ്ഹരി, ശാഖാ പ്രസിഡണ്ട് ശിഹാബുദ്ധീൻ പാലോത്ത്, സെക്രട്ടറി മസൂദ് ആലൂർ, ബോവിക്കാനം റെയ്ഞ്ച് ട്രഷറർ എ.മുഹമ്മദ്, എ.ടി മുഹമ്മദ് ഖൽബ, ഗൾഫ് കമ്മിറ്റി ട്രഷറർ നൗഷാദ്.കെ, ജോയിന്റ് സെക്രട്ടറി താജുദ്ധീൻ എ.ടി, ക്ലസ്റ്റർ സെക്രട്ടറി സിദ്ധിഖ് ബി.കെ, ക്ലസ്റ്റർ സെക്രട്ടറി റിഫായി തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന മജ്ലിസുന്നൂറിനും കൂട്ടപ്രാർത്ഥനക്കും സയ്യിദ് നജ്മുദ്ധീൻ പൂക്കോയ തങ്ങൾ അൽ ഹൈദ്രോസി അൽ യമാനി അൽ ഖാദിരി മംഗലാപുരം നേതൃത്വം നൽകി. സ്വാഗത സംഘം കൺവീനർ അബ്ദുൾ ഖാദർ കോളോട്ട് സ്വാഗതവും ട്രഷറർ അബ്ദുല്ല ആലൂർ നന്ദിയും പറഞ്ഞു
0 Comments