കൊലയാളി ഗെയിമിന് ഒരു ഇര കൂടി; 12 വയസുകാരന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍
Saturday, September 23, 2017
ലക്നൗ: കൊലയാളി ഗെയിമിന് ഒരു ഇര കൂടി. ഉത്തര്‍പ്രദേശില്‍ 12 വയസുകാരന്‍ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍. റെയില്‍വേ ട്രാക്കിലൂടെ ബ്ലൂവെയ്ല്‍ ഗെയിം കളിച്ചുകൊണ്ടു നടക്കുമ്ബോഴായിരിക്കാം ട്രെയിന്‍ ഇടിച്ചതെന്ന് അവന്‍റെ സുഹൃത്തുക്കള്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ശംലിയിലാണ് സംഭവം. റഷ്യയിലും ലണ്ടനിലും ബ്യൂവെയില്‍ ഗെയിം ഭീതിപരത്താന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇപ്പോള്‍ ഇന്ത്യയിലേക്കും ഈ ഗെയിം വ്യാപിച്ചിരിക്കുകയാണ്. കുട്ടികളെ അതികഠിനമായ ഗെയിം ടാസ്കുകള്‍ ചെയ്യിപ്പിച്ച് ആത്മഹത്യയ്ക്ക് വരെ പ്രേരിപ്പിക്കുന്ന ഒരു കളിയാണ് ബ്ലൂ വെയില്‍.
0 Comments