തിരുവനന്തപുരം: കൊടും ക്രിമിനലുകള്‍ക്ക് പരോള്‍ അനുവദിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ജില്ലാ എസ്.പിമാരുടെ അനുമതിയോടെ മാത്രമേ ജയില്‍ വകുപ്പ് പരോള്‍ അനുവദിക്കാവൂ എന്ന് കാണിച്ച് ഡിജിപി സര്‍ക്കാരിന് കത്ത് നല്‍കി. പരോളില്‍ ഇറങ്ങുന്ന ക്രിമിനലുകള്‍ ക്വട്ടേഷനുകളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്.
അടിയന്തര പരോള്‍ നല്‍കുന്ന ഘട്ടങ്ങളില്‍ പ്രത്യേക പരിശോധന ആവശ്യമാണ്. പരോള്‍ അനുവദിക്കുമ്ബോള്‍ പോലീസ് അകമ്ബടി വേണ്ടെന്ന കൊടി സുനിയുടെ അപേക്ഷ കണ്ണുര്‍ എസ്.പി തള്ളി. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രധാനപ്രതിയായ കൊടി സുനി തടവുശിക്ഷ അനുഭവിച്ചുവരികയാണ്.
0 Comments