തിരുവനന്തപുരം: അടുത്തയാഴ്ച തുടർച്ചയായി നാല് ദിവസം ബാങ്കുകൾ അവധിയാകുന്നതോടെ കറൻസിക്ഷാമം രൂക്ഷമായേക്കും. ഈ മാസം 29 മുതൽ ഒക്ടോബർ രണ്ടു വരെയാണ് ബാങ്കുകൾ അടഞ്ഞു കിടക്കുക. 29ന് മഹാനവമിയും 30ന് വിജയദശമിയും പ്രമാണിച്ചാണ് അവധി. ഒക്ടോബർ ഒന്ന് ഞായറാഴ്ചയാണ്. അന്ന് പൊതു അവധിയാണ്. രണ്ടാം തീയതി ഗാന്ധി ജയന്തി ആയതിനാൽ അന്നും അവധിയാണ്. ഫലത്തിൽ 29ന് ബാങ്കുകൾ അടച്ചാൽ പിന്നെ ഒക്ടോബർ മൂന്നിന് മാത്രമെ ബാങ്കുകൾ പ്രവൃത്തിക്കുകയുള്ളൂ. അതിനാൽ ഇടപാടുകൾ നടത്തേണ്ടവർ 29ന് മുന്പ് അവ തീർക്കുന്നത് നല്ലതായിരിക്കും.
തുടർച്ചയായി അവധി ദിനങ്ങൾ വരുന്നതിനാൽ എ.ടി.എമ്മുകളിലും കറൻസിക്ഷാമം രൂക്ഷമാവാൻ ഇടയുണ്ട്. ആവശ്യത്തിന് പണം എ.ടി.എമ്മുകളിൽ നിറയ്ക്കുമെന്ന് ബാങ്കുകൾ പറയാറുണ്ടെങ്കിലും കറൻസി ക്ഷാമംഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. മുൻകരുതലെന്ന നിലയ്ക്ക് പലരും കൂടുതൽ തുക പിൻവലിക്കുന്നതും കറൻസിക്ഷാമത്തിന് ഇടയാക്കും
0 Comments