12 ഡി.ജി.പിമാർ എന്തിന്? ചോദിക്കുന്നത് ഹൈക്കോടതി

12 ഡി.ജി.പിമാർ എന്തിന്? ചോദിക്കുന്നത് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ഡി.ജി.പിമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. 12 ‌ഡി.ജി.പിമാർ എന്തിനാണെന്ന് കോടതി ചോദിച്ചു. വിജിലൻസ് മുൻ ഡയറക്ടർ ശങ്കർ റെഡ്ഡിയെ ഡി.ജി.പിയായി നിയമിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്പോഴായിരുന്നു കോടതിയുടെ ചോദ്യം. ഇത്രയും ഡി.ജി.പിമാർ ഉണ്ടായിരുന്നിട്ടും സംസ്ഥാനത്ത് വിജിലൻസ് ഡയറക്ടറുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയല്ലേയെന്നും കോടതി ചോദിച്ചു.

അതേസമയം, നാല് ഡി.ജി.പിമാർക്ക് മാത്രമെ ഡി.ജി.പി റാങ്കിന്റെ ശന്പളം നൽകുന്നുള്ളൂവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇവരുടെ നാലു പേരുടെ നിയമനം മാത്രമാണ് കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുള്ളത്. മറ്റുള്ളവർ എ.ഡി.ജി.പി റാങ്കിലുള്ള ശന്പളമാണ് വാങ്ങുന്നതെന്നും സർക്കാർ വ്യക്തമാക്കി.

Post a Comment

0 Comments