കാഞ്ഞങ്ങാട്: ജില്ലയില്‍ മീസില്‍സ്(അഞ്ചാം പനി), റുബല്ല(മുന്നാം പനി) പ്രതിരോധ കുത്തിവെപ്പ് ഒക് ടോബര്‍ മൂന്ന് മുതല്‍ നവംബര്‍ 24 വരെ 321309 ഒമ്പത് മാസത്തിനും 15 വയസിനുമിടയിലുള്ള കുട്ടികള്‍ക്ക് നല്‍കുമെന്ന് ഡി.എം.ഒ ഡോ. ദിനേശ് കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയിലെ എല്ലാ സ്‌കൂളുകളിലും, അംഗന്‍വാടികളിലും ആരോഗ്യ കേന്ദ്രങ്ങളിലുമായിട്ടാണ് കുത്തി വെപ്പ് നല്‍കുന്നത്. ഇതിനായി ഏഴ് ബ്ലോക്കുകളിലായി 273 നഴ്‌സുമാരെ സജ്ജീകരിച്ചിട്ടുണ്ട്. ഒരു നഴ്‌സിന് നൂറ് ഇന്‍ജക്ഷന്‍ നല്‍കാന്‍ കഴിയും.പ്രതിരോധ കുത്തി വെപ്പിനുള്ള മരുന്ന് എറണാകുളത്ത് നിന്ന് ഉടന്‍ എത്തും. കുത്തി വെപ്പ് സംബന്ധിച്ച് രക്ഷിതാകള്‍ക്ക് സംശയ നിവാരണത്തിനായി പി.ടി.എ മീറ്റിങ്ങുകളും വിളിച്ചിട്ടുണ്ട്.
മീസല്‍സ് അഥവാ അഞ്ചാം പനി രോഗം കുട്ടികളില്‍ വയറിളക്കം, ന്യു മോണിയ, മസ്തിഷ്‌ക്ക വീക്കം എന്നിവ കാരണം മരണമുണ്ടാക്കും. മീസല്‍സ് വലിയവരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ലെങ്കിലും രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അത് വലിയ ആ രോഗ്യ പ്രശ്‌നങ്ങളാണുണ്ടാക്കുന്നത്. ലോകത്ത് ഒരോ വര്‍ഷവും മീസല്‍സ് രോഗം കാരണം രണ്ട് വയസിന് താഴെയുളള 1,50000 കുട്ടികളാണ് മരിക്കുന്നത്. അത് നാല്‍പത് ശതമാനം ഇന്ത്യയിലാണ്. റുബല്ല രോഗം(ജര്‍മ്മന്‍മീസല്‍സ്) രോഗം ഗര്‍ഭിണിയായ സ്ത്രീകളെ ബാധിക്കുന്നതിലൂടെ ഗര്‍ഭസ്ഥ ശിശുകള്‍ക്ക് ബധിരത, അന്ധത, ബുദ്ധിമാന്ദ്യം, ഹൃദയൈവകല്യം എന്നിവയുണ്ടാക്കാറുണ്ട്. ഒരിക്കല്‍ വന്നാല്‍ അത് പ്രതിരോധം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ 90 ശതമാനം ഗര്‍ഭിണികള്‍ക്ക് ഈ രോഗം വന്നാല്‍ അത് കുട്ടികളുടെ ജീവന് വലിയ ഭീഷണിയാണുണ്ടാക്കുന്നത്.
കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര പ്രദേശ് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ 95 ശതമാനം കുട്ടികള്‍ക്ക് ഈ രണ്ട് രോഗങ്ങള്‍ക്കുമുള്ള വാക്‌സിന്‍ നല്‍കി കഴിഞ്ഞു. ഇതു പൊലെ കേരളത്തിലും വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. റുബല്ല, മീസല്‍സ് എന്നിവയുടെ വാക്‌സിനേഷനെക്കുറിച്ച് ജനത്തിന് ബോധവല്‍ക്കരണത്തിന് മതാ മേലധ്യക്ഷന്മാര്‍ അടക്കമുള്ളവരുടെ സഹായം തേടിയിരുന്നു. അവരടക്കം ഇക്കുറി നല്ല സഹകരണമാണ് ലഭിച്ചിരിക്കുന്നത്. പോളിയോ അടക്കമുള്ള രോഗങ്ങളുടെ വൈറസ് ഇല്ലായ്മ ചെയ്ത രൂപത്തില്‍ മീസല്‍സ്, റുബല്ല എന്നീ രോഗങ്ങളും രാജ്യത്ത് നിന്ന് ഇല്ലായ്മ ചെയ്യലാണ് വാക്‌സിനേഷന്റെ ലക്ഷ്യം. യൂനി സെഫില്‍ നിന്ന് അടക്കമുള്ള നിരിക്ഷകന്‍മാര്‍ ഈ രോഗ പ്രതിരോധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനായി ജില്ലയില്‍ എത്തുന്നുണ്ട്.
പത്ര സമ്മേളനത്തില്‍ ഡോ.മുരളീധര നെല്ലുരായ, ഡോ.രാമന്‍, ഡോ. വി സുരേഷന്‍, ഡോ.മുഹമ്മദ് ശബാബ്, സുജ എന്നിവര്‍ സംബന്ധിച്ചു.
0 Comments