ഇനി ഡോക്ടർമാരെയും ആധാർ വഴി ബന്ധിപ്പിക്കും

ഇനി ഡോക്ടർമാരെയും ആധാർ വഴി ബന്ധിപ്പിക്കും

തിരുവനന്തപുരം: രാജ്യത്തെ ഡോക്ടർമാരെയും ഇനി ആധാർ വഴി ബന്ധിപ്പിക്കുന്നു. ഇന്ത്യൻ മെ‌‌ഡിക്കൽ കൗൺസിലാണ് ഇതുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഡിജിറ്രൽ മിഷൻ മോഡ് പ്രോജക്റ്രിന്റെ ( ഡി.എം.എം.പി) ഭാഗമായാണ് ഈ മാറ്രം. ഇതോടെ നിലവിൽ ഡോക്ടർമാർക്കുള്ള ഇന്ത്യൻ മെഡിക്കൽ രജിസ്റ്റർ (ഐ.എം.ആ‌ർ) നമ്പർ യുണീക് പെർമനന്റ് രജിസ്ട്രേഷൻ നമ്പർ (യു.പി.ആർ. എൻ) ആയി മാറും.

അതിനാൽ രാജ്യത്തെ ഐ.എം.സി അംഗീകാരമുള്ള പത്ത് ലക്ഷത്തോളം ഡോക്ടർമാരും തങ്ങളുടെ ആധാർ നമ്പറുമായി കൂട്ടിച്ചേർത്ത് ഓൺലൈനായി പുതിയ രജിസ്ട്രേഷനിലേക്ക് മാറേണ്ടി വരും. ആധാറുമായി ബന്ധിപ്പിച്ച രജിസ്ട്രേഷനിലേക്ക് മാറ്രാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഘടകങ്ങൾ വഴി ശ്രമിക്കണമെന്നാണ് മെഡിക്കൽ കൗൺസിൽ നിർദ്ദേശിച്ചിരിക്കുന്നത്.

രജിസ്റ്ര‌ർ ചെയ്യേണ്ട വിധം
മെഡിക്കൽ കൗൺസിലിന്റെ www.mcindia.org എന്ന സൈറ്രിൽ ഡോക്ടർ ലോഗിനിൽ ക്ലിക്ക് ചെയ്യുക. തങ്ങളെക്കുറിച്ചുളള വിശദവിവരങ്ങളും ഇ.മെയിൽ ഐ.ഡിയും നൽകിയാൽ യൂസർ ഐ.ഡിയും പാസ് വേഡും അയച്ചു തരും.

ഇതു പയോഗിച്ച് ലോഗിൻ ചെയ്ത ശേഷം വ്യക്തിപരമായ വിവരങ്ങളും ആധാർ നമ്പറും ഏറ്രവും പുതിയ പ്രൊഫഷണൽ യോഗ്യതകളും അപ് ലോഡ് ചെയ്യുക.
ഇതിന് ശേഷം സ്റ്രേറ്ര് മെഡിക്കൽ കൗൺസിലിൽ വെരിഫിക്കേഷന്ചെല്ലാനുള്ള തിയ്യതി അറിയിക്കണം.

ആധാർ തുടങ്ങിയ വിവരങ്ങളും രേഖകളും സ്റ്രേറ്ര് മെഡിക്കൽ കൗൺസിൽ പരിശോധിച്ച ശേഷം ഡോക്ടർക്ക് യു.പി.ആർ.എൻ രജിസ്ട്രേഷൻ നമ്പർ‌ നൽകും.
ഐ. എം. ആർ ഡാറ്രാ ബേസിൽ ഡോക്ടറെക്കുറിച്ചുള്ള എല്ലാവിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. ഇതു സംബന്ധിച്ച ഇ-മെയിൽ അറിയിപ്പ് ഡോക്ടർക്കും മെഡിക്കൽ കൗൺസിലിനും ലഭിക്കും.

Post a Comment

0 Comments