ലഖ്‌നൗ: കൗമാരക്കാരിയായ പെണ്‍കുട്ടിയെ എട്ടുമാസം തുടര്‍ച്ചയായി ബലാത്സംഗത്തിനിരയാക്കിയ സ്വയം പ്രഖ്യാപിത "ആള്‍ദൈവം" അറസ്‌റ്റില്‍. ബാബാ സിയാ റാം ദാസ് എന്ന വ്യാജസിദ്ധനെയാണു യു.പി. പോലീസ് അറസ്‌റ്റ ചെയ്‌തത്. ബാബയും അനുയായികളും എട്ടുമാസത്തോളം എല്ലാ രാത്രികളിലും തന്നെ ബലാത്സംഗം ചെയ്‌തെന്നും പെണ്‍കുട്ടി പോലീസിനോടു വെളിപ്പെടുത്തി.
തന്റെ ഉടമസ്‌ഥതയിലുള്ള ഗേള്‍സ് സ്‌കൂളിലെ പെണ്‍കുട്ടികളെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ് നടത്തുകയാണു ബാബയെന്നാണു പ്രധാന പരാതി. രാഷ്‌ട്രീയക്കാര്‍ക്കും ഉദ്യോഗസ്‌ഥര്‍ക്കും ബാബ ഈ പെണ്‍കുട്ടികളെ കാഴ്‌ചവയ്‌ക്കുകയാണെന്നും പരാതിയുണ്ട്. ഈ കേസുകളില്‍ സിതാപുര്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ബാബയുടെ വനിതാ അനുയായികളിലൊരാളാണു ബന്ധുവായ പെണ്‍കുട്ടിയെ 50,000 രൂപയ്‌ക്കു വിറ്റതെന്നാണു പോലീസ് പറയുന്നത്. ആദ്യം ലഖ്‌നൗവിലേക്കും പിന്നീട് മിഷ്‌റിക്കിലെ ആശ്രമത്തിലേക്കും കൊണ്ടുവന്ന പെണ്‍കുട്ടിയെ ബാബ ബലാത്സംഗം ചെയ്‌തു. സംഭവത്തിന്റെ വീഡിയോ മൊബൈലില്‍ ചിത്രീകരിക്കുകയും പീഡനവിവരം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ ഗുരുതരഭവിഷ്യത്തുണ്ടാകുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തു. അവിടെനിന്ന് ആഗ്രയിലെ ആശ്രമത്തിലേക്കു കൊണ്ടുപോവുകയും അവിടെ ആള്‍ദൈവത്തിന്റെ അനുയായികള്‍ എല്ലാദിവസവും പീഡനത്തിനിരയാക്കുകയും ചെയ്‌തു.
തിരിച്ചു മിഷ്‌റിക്കിലെത്തിയപ്പോള്‍ ബാബ വീണ്ടും ബലാത്സംഗത്തിനിരയാക്കി. എന്നാല്‍ അവിടെവച്ചു മൊബൈല്‍ ഫോണ്‍ കൈക്കലാക്കി പെണ്‍കുട്ടി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ബാബ പെണ്‍കുട്ടിയെ കണ്ടിട്ടുപോലുമില്ല എന്ന് അവകാശപ്പെട്ടു.
0 Comments