ന്യൂഡല്‍ഹി: പാചകവാതക വിലയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വെറും ഒന്നര രൂപ മാത്രമാണ് വര്‍ധിച്ചിരിക്കുന്നതെന്നാണ് മന്ത്രിയുടെ വാദം.
രാജ്യത്ത് സാമ്പത്തികമാന്ദ്യം ഉണ്ടെന്ന യാഥാര്‍ഥ്യം അംഗീകരിക്കുന്നുവെന്നും അടിസ്ഥാന വികസനത്തിനും പാവപ്പെട്ടവരുടെ വികസനത്തിനും പണം ആവശ്യമാണെന്നും അതിനായി എല്ലാവരും സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാതെയാണ് യശ്വന്ത് സിന്‍ഹ വിമര്‍ശിക്കുന്നതെന്നും സിന്‍ഹയ്ക്ക് വ്യക്തിപരമായ അജണ്ടയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
0 Comments