കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ഈയാഴ്ച നിര്‍ണ്ണായകം. ദിലീപിന്റെ ജാമ്യാപേക്ഷയിയില്‍ കോടതി ഈയാഴ്ച വിധി പറയാനിരിക്കെ ദിലീപിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ദിലീപ് അറസ്റ്റിലായി 90 ദിവസം തികയുന്നതിന് ഒരു ദിവസം മുന്‍പെങ്കിലും കുറ്റപത്രം സമര്‍പ്പിക്കാണനാണ് പോലീസ് നീക്കം. ഇനി ചോദ്യം ചെയ്യാനുള്ളവരെ കൂടി ചോദ്യം ചെയ്ത ശേഷം ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ ദിലീപിന്റെ പങ്ക് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുമെന്നാണ് സൂചന.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ രണ്ട് മെമ്മറി കാര്‍ഡുകള്‍ പോലീസിന്റെ പക്കലുണ്ടെന്നാണ് സൂചന. ഒന്നില്‍ വീഡിയോയും മറ്റൊന്നില്‍ ഫോട്ടോകളുമാണുള്ളത്. ദിലീപിനെതിരെ കൂട്ടമാനഭംഗത്തിന്റെ ആരോപണം നിലനില്‍ക്കുമെന്ന വാദത്തിന് തെളിവായി സമര്‍പ്പിക്കുക ഈ ദൃശ്യങ്ങളാകും. കേസില്‍ ഇതുവരെ 21 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി നാല് സാക്ഷികളുടെ കൂടി രഹസ്യമൊഴി രേഖപ്പെടുത്താനുണ്ട്. ദിലീപിനെതിരെ രഹസ്യമൊഴി നല്‍കിയവരില്‍ സിനിമാ രംഗത്ത് നിന്നുള്ളവരുമുണ്ട്.
അതിനിടെ ദിലീപിന്റെ മൂന്നാം ജാമ്യാപേക്ഷയില്‍ ഹെക്കോടതി ഈ ആഴ്ച വിധി പറയും. ഹര്‍ജിയില്‍ പ്രതിഭാഗത്തിന്റേയും പ്രോസിക്യൂഷന്റേയും വാദം പൂര്‍ത്തിയായി. ഹര്‍ജിയില്‍ നാളെ വിധി പറഞ്ഞേക്കും. ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യം തേടി കോടതിയെ സമീപിക്കുന്നത്. നേരത്തെ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ രണ്ട് തവണ തള്ളിയിരുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ രണ്ട് തവണ തള്ളി.
0 Comments