കുന്നുംകൈ: തൃക്കരിപ്പൂർ സംയുക്ത ജമാഅത്ത് മുൻ വൈ.പ്രസിഡന്റും പെരുമ്പട്ട മുനീറുൽ ഇസ്ലാം ജമാഅത്ത് കമ്മറ്റിയുടെ ദീർഘകാലം പ്രസിഡന്റുമായിരുന്ന പെരുമ്പട്ടയിലെ സി.സി.മുഹമ്മദ് കുഞ്ഞി ഹാജി (82) അന്തരിച്ചു. തൃക്കരിപ്പൂർ മണ്ഡലം മുസ്ലീം ലീഗ് വൈ. പ്രസിഡന്റ്, പഞ്ചായത്ത് മുസ്ലീം ലീഗ് വൈ. പ്രസിഡന്റ്, ട്രഷറർ, ശാഖാ മുസ്ലീം ലീഗ് പ്രസിഡന്റ്, പെരുമ്പട്ട ഗവ.എൽ.പി, യു പി സ്കൂൾ പി.ടി.എ.പ്രസിഡന്റ്, അൽ ബുഖാരിയ്യ കൾച്ചറൽ ട്രസ്റ്റ് വൈ. പ്രസിഡന്റ് എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സുഹറാബി.മക്കൾ റംല, സൗദ, സുബൈർ, റസിയ, ഷാഹിദ, സഹീറ, സഫീർ. മരുമക്കൾ അബ്ദുൾ റസാഖ്, അബ്ദുൾ ഹമീദ്, മിസിരിയ്യ, സഹീർ, ബിലാൽ, സാജിദ്, ജഫീറ. സഹോദരങ്ങൾ അഹമ്മദ് ഹാജി, സലാവുദ്ദീൻ,കുഞ്ഞാമിന, സുലൈഖ ,സുഹറ, പരേതയായ നഫീസ
0 Comments