പള്ളിക്കര: സംസ്കാരത്തിന്‍റെ പ്രഭവ കേന്ദ്രങ്ങളാണ് പള്ളികളെന്നും ഇസ്ലാമിന്‍റെ തനതായ സന്ദേശം ജനങ്ങള്‍ക്കു പകര്‍ന്നു കൊടുക്കാന്‍ പള്ളികളിലൂടെ സാധ്യമാവണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പുനര്‍ നിര്‍മിച്ച പള്ളിക്കര തൊട്ടി മുഹ്യദ്ദീന്‍ ജുമാ മസ്ജിദിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിന്‍റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കേണ്ടത് പള്ളികളെ പരിപാലിക്കുന്നതിലൂടെയാവണം. പരമ്പരാഗത വിശ്വാസങ്ങളും ആചാരങ്ങളും പള്ളികളിലൂടെയും പള്ളിദര്‍സുകളിലൂടെയുമാണ് ലോകത്ത് പ്രചരിച്ചത്. അവ നിലനിന്നാലെ എല്ലാ മതവിശ്വാസികള്‍ക്കും ഇസ്ലാമിനെ കുറിച്ച് അടുത്തറിയാന്‍ സാധിക്കുകയുള്ളൂ. അദ്ദേഹം പറഞ്ഞു.
ജമാഅത്ത് കമ്മിറ്റി പ്രസിഡന്‍റ് തൊട്ടി സ്വാലിഹ് ഹാജി അധ്യക്ഷനായി. ജന. സെക്രട്ടറി ഹംസ ബേങ്ക് സ്വാഗതം പറഞ്ഞു. ഹാഫിള് അസീം ഹഫിള് തൊട്ടി ഖിറാഅത്ത് നടത്തി. പഴയ കാല ജമാഅ ത്ത് സാരധികളെ ചടങ്ങില്‍ ആദരിച്ചു. തൊട്ടിയുടെ സമഗ്ര ചരിത്രം പ്രതിപാദിക്കുന്ന സുവനീര്‍ ഹൈദരലി തങ്ങള്‍ മാളികയില്‍ അസീസിന് നല്‍കി പ്രകാശനം ചെയ്തു. പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസി പൈവെളിഗെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.വൈ.എസ് സംസ്ഥാന ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, കെ.കെ മാഹിന്‍ മുസ്ലിയാര്‍ തൊട്ടി, അബ്ദുല്ലത്വീഫ് ഫൈസി പൂനൂര്‍, അബൂ സിയാന്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട് എന്നിവര്‍ സംസാരിച്ചു. ബുര്‍ദ്ധ മജ്ലിസിന് ഹാഫിള് സ്വാദിഖ് അലി അല്‍ ഫാളിലി നേതൃത്വം നല്‍കി. ഹംസ മുസ്ലിയാര്‍ കുരുളായി, ഷാഹുല്‍ ഹമീദ് മുസ്ലിയാര്‍, മുഹമ്മദ് ശരീഫ് അശ്റഫി, അബ്ദുല്‍ റസാഖ് അല്‍ മിസ്ബാഹി, പി.എ അബൂബക്കര്‍ ഹാജി, കാരയില്‍ മൊയ്തു ഹാജി, ഹമീദ് തൊട്ടി, സിദ്ദീഖ് പള്ളിപ്പുഴ, തൊട്ടി ഹംസ സംബന്ധിച്ചു.
9 ന് രാത്രി ഏഴിന് നടക്കുന്ന മത പ്രഭാഷണം സമസ്ത ജില്ലാ ജന. സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കെ.എം അബ്ദുല്‍ റഹ്മാന്‍ ഹാജി അധ്യക്ഷനായിരിക്കും. ഹാഫിള് ഇ.പി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും. 10 ന് രാത്രി ഏഴിന് എം.എം നൗഷാദ് ബാഖവി ചിറയന്‍കീഴ് പ്രഭാഷണം നടത്തും. നീലേശ്വരം ഖാസി ഇ.കെ മഹ്മൂദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.
0 Comments