കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി യൂണിറ്റ് എസ് വൈ എസ് സാന്ത്വനം ഖ്വിറാൻ 2018 സ്വാഗത സംഘം ഓഫീസ് സയ്യിദ് ഫസൽ കോയമ്മ കുറാ തങ്ങൾ ഉൽഘാടനം ചെയ്തു. ജനുവരി ആദ്യവാരത്തിൽ സൗത്ത് ചിത്താരി വാണിയംപാറ രിഫാഹിയ മസ്ജിദിന് സമീപം സംഘടപ്പിക്കുന്ന മതപ്രഭാഷണ പരമ്പരയും നിർധനരായ അഞ്ച് പെൺകുട്ടികൾക്ക് വിവാഹ ധന സഹായവും നൽകി കൊണ്ടുള്ള ഖ്വിറാൻ 2018 ന്റെ ഓഫീസാണ് കുറാതങ്ങൾ ഉൽഘാടനം നിർവഹിച്ചത്.
സമൂഹത്തിന് ഉതകുന്ന ഇത്തരം പരിപാടികളുമായി യുവാക്കൾ രംഗത്ത് വരുന്നത് ആശ്വാസം പകരുന്ന കാഴ്ച്ചയാണ് എന്ന് തങ്ങൾ അഭിപ്രായപ്പെട്ടു. സംഘാടക സമിതി ചെയർമാൻ ഇസ്മായിൽ ചിത്താരി അദ്ധ്യക്ഷത വഹിച്ചു. ജാഫർ സാദിഖ് തങ്ങൾ, റഷീദ് കൂളിക്കാട്, ഹംസ ഖാജ, നബീൽ പി ബി, അൻസാരി മാട്ടുമ്മൽ, അമീൻ മാട്ടുമ്മൽ, ചിത്താരി അബ്ദുള്ള ഹാജി,അബ്ദുൽ റഹ്മാൻ മൗലവി, അഷ്റഫ് എ.ബി. എം, ടി.കെ അഹമ്മദ് മൗലവി കുണിയ, അബ്ദുൾ ഖാദർ ഹാജി, കെ.സി മുഹമ്മദ്, എ.കെ അബ്ദുൾ ഖാദർ, വൺ ഫോർ മുഹമ്മദ് കുഞ്ഞി, ക്രസന്റ് മുഹമ്മദ് കുഞ്ഞി ,എ കെ അബ്ദുൽ റഹ്മാൻ, അബ്ദു സഅദി, അബ്ദുള്ള കൂളിക്കാട്, പി.ബി ഇബ്രാഹിം ഹാജി, ജമാൽ മാട്ടുമ്മൽ, അസീസ് ചാപ്പയിൽ, മുർഷിദ് ഇംതിയാസ്, മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഹമീദ് മദനി, ജില്ലാ ട്രഷറർ അബ്ദുള്ള ചിത്താരി എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അഷറഫ് കരിപ്പൊടി, അബ്ദുൾ സത്താർ പഴയ കടപ്പുറം അബ്ദുൾ ഹമീദ് മൗലവി എന്നിവർ സംബന്ധിച്ചു
0 Comments