മാംഗ്ലൂര്‍: മുസ്ലീങ്ങളെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്ന് ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക്. ഹിന്ദുക്കള്‍ മുസ്ലീങ്ങളുമായി ബിസിനസ് ഇടപാടുകള്‍ നടത്തരുത്. അവരെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്നും മുത്തലിക് ആവശ്യപ്പെട്ടു. മംഗളുരുവില്‍ മാതൃപൂജയോട് അനുബന്ധിച്ചാണ് മുത്തലിക് ഇക്കാര്യം പറഞ്ഞത്. മുസ്ലീങ്ങള്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ എതിര്‍ക്കുന്നു. ഗോവധ നിരോധന ബില്ലിനോടും അവര്‍ക്ക് എതിര്‍പ്പാണ്. അവര്‍ക്ക് വന്ദേമാതരം പാടാനും താല്‍പ്പര്യമില്ല-മുത്തലിക് പറഞ്ഞു.
രാമക്ഷേത്ര നിര്‍മ്മാണം, ഗോവധ നിരോധന ബില്‍ എന്നിവയോടുള്ള എതിര്‍പ്പ് അവസാനിപ്പിക്കുന്നത് മുസ്ലീങ്ങളെ സാമ്പത്തികമായി ബഹിഷ്‌കരിക്കണമെന്നാണ് മുത്തലിക്കിന്റെ ആവശ്യം. ഹിന്ദുക്കള്‍ സ്വയരക്ഷയ്ക്കായി വീടുകളില്‍ ആയുധം കരുതണമെന്നും മുത്തലിക് പറഞ്ഞു. കേരളത്തില്‍ ഹിന്ദുക്കള്‍ 50 ശതമാനത്തിന് താഴെയായി. മുസ്ലീങ്ങള്‍ രാജ്യത്ത് എല്ലായിടത്തും മോസ്‌കുകള്‍ കെട്ടിപ്പൊക്കുകയാണ്. ഹിന്ദുക്കള്‍ക്ക് രാമക്ഷത്രേം നിര്‍മ്മിക്കാന്‍ പോലും സാധിക്കുന്നില്ലെന്നും മുത്തലിക് പറഞ്ഞു.
0 Comments