അജാനൂര്‍ അഴിമുഖം സംരക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

അജാനൂര്‍ അഴിമുഖം സംരക്ഷിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറത്ത് തീരത്തിന് ഭീഷണിയായി അഴിമുഖം കടലെടുക്കുന്ന പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഇതിന്റെ ഭാഗമായി റവന്യൂ മന്ത്രി, തുറമുഖമന്ത്രി എന്നിവരുമായി കൂടിയാലോചന നടത്തി പരിഹാര നടപടിയെടുക്കും. കഴിഞ്ഞ ദിവസം തീരത്തിന് ഭീഷണിയായി ഫിഷ് ലാന്റിംഗ് സെന്റര്‍ പരിസരത്തെ കര കടലെടുത്ത സ്ഥലം സന്ദര്‍ശിച്ച മന്ത്രി ജനകീയ കമ്മിറ്റി നല്‍കിയ നിവേദനം പരിശോധിച്ചതിന് ശേഷമാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. അടുത്ത ക്യാബിനറ്റില്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് ശാശ്വതമായ പരിഹാരം കാണുമെന്നും നാട്ടുകാര്‍ക്ക് മന്ത്രി ഉറപ്പ് നല്‍കി. കേരളത്തിന് ആവശ്യമായ മുഴുവന്‍ മണ്ണെണ്ണയും നല്‍കാന്‍ കേന്ദ്രം തയ്യാറാകാത്തതാണ് സംസ്ഥാനത്ത് മണ്ണെണ്ണ ക്ഷാമത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു. കൂടിയ വിലയ്ക്ക് കേന്ദ്രം മുഴുവന്‍ മണ്ണെണ്ണയും നല്‍കിയാല്‍ സംസ്ഥാനം സബ്‌സിഡി നല്‍കി മല്‍സ്യത്തൊഴിലാളികള്‍ക്ക് നല്‍കാന്‍ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. എം.രാജഗോപാലന്‍ എംഎല്‍എ, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി, പഞ്ചായത്ത് പ്രസിഡന്റ് പി.ദാമോദരന്‍, കെ.പി.സതീഷ്ചന്ദ്രന്‍, എ.ഹമീദ്ഹാജി, കാറ്റാടി കുമാരന്‍, കുറുംബ ഭഗവതി ക്ഷേത്ര സ്ഥാനികരും ഭാരവാഹികളും ഉണ്ടായിരുന്നു.

Post a Comment

0 Comments