ഇ.പി അബൂബക്കര്‍ ഖാസിമിയെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ പോപുലര്‍ ഫ്രണ്ട് എസ്.കെ.എസ്.എസ്.എഫ് ഏറ്റുമുട്ടല്‍

LATEST UPDATES

6/recent/ticker-posts

ഇ.പി അബൂബക്കര്‍ ഖാസിമിയെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ പോപുലര്‍ ഫ്രണ്ട് എസ്.കെ.എസ്.എസ്.എഫ് ഏറ്റുമുട്ടല്‍

കാഞ്ഞങ്ങാട്: പോപുലര്‍ ഫ്രണ്ട് ജാഥയില്‍ ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരം എന്ന പ്രഭാഷകന്‍ പോയതിനെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ പോപുലര്‍ ഫ്രണ്ടുകാരും എസ്.കെ.എസ്.എസ്.എഫുകാരും ഏറ്റുമുട്ടുകയാണ്. ഖാസിമിക്കെതിരെ രംഗത്ത് വന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന നേതാവ് സത്താര്‍ പന്തലൂരിന്റെ കൂടെ രാഹുല്‍ ഈശ്വര്‍ പങ്കെടുത്ത ദേശീയോദ്ഗ്രഥന പ്രചരണ സൗഹൃദ സമ്മേളനത്തിന്റെ ഫോട്ടോയും വീഡിയോയും പ്രചരിപ്പിച്ചാണ് പോപുലര്‍ ഫ്രണ്ടുകാര്‍ പുതിയ പ്രതിരോധം തീര്‍ക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് പ്രകടനത്തില്‍ പങ്കെടുത്ത അബൂബക്കര്‍ ഖാസിമിയെ നപുംസകമെന്ന് വിളിക്കുകയും അദ്ധേഹത്തിന്ന് മുസ്ലിം സമുദായത്തില്‍ ഭ്രഷ്ട് കല്‍പ്പിക്കുകയും ചെയ്ത സത്താര്‍ പന്തല്ലൂരിന്റെ വേദിയില്‍ ആര്‍എസ്എസ് കാരന്‍ രാഹുല്‍ ഈശ്വറിന്റെ സ്ഥാനം ഒന്നാം സ്വഫ്ഫിലാണ്, ഞാനീ പോസ്റ്റിടുന്നത് തിരിച്ച് തെറി വിളിക്കാനല്ല അത് ഞങ്ങളുടെ സംസ്‌കാരവുമല്ല മറിച്ച് ,ബുദ്ധിയുള്ളവര്‍ ചിന്തിക്കാന്‍ എന്ന രീതിയിലുള്ള കമന്റുകളാണ് ഇപ്പോള്‍ പോപുലര്‍ ഫ്രണ്ടുക്കാര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇതിന് ഔ ദ്യോഗികമായി എസ്.കെ.എസ്.എസ്.എഫ് പ്രതികരിച്ചിട്ടില്ല.

Post a Comment

0 Comments