കാഞ്ഞങ്ങാട്: മാണിക്കോത്ത് പ്രവാസികളുടെ കൂട്ടായ്മയായ ജി.സി.സി. മാണിക്കോത്ത് ഖിദ്മ ഗ്രീൻസ് ചാരിറ്റബിൾ സെന്ററിന്റെ നേതൃത്വത്തിൽ നിർദ്ധരരായ കുടുംബങ്ങൾക്ക് ഖിദ്മ ഭവന നിർമ്മാണ പദ്ധതിയിലൂടെ രണ്ടാം ഘട്ടം നിർമ്മിച്ചു നൽകുന്ന രണ്ട് വീടുകളുടെ കുറ്റിയടിക്കൽ കർമ്മം ശിഹാബ് തങ്ങൾ അൽ ഹാദി മാണിക്കോത്ത് നിർവ്വഹിച്ചു.
ചടങ്ങിൽ തായൽ അബ്ദുൽ റഹ്മാൻ ഹാജി, മുല്ലക്കോയ തങ്ങൾ മാണിക്കോത്ത്, സന മാണിക്കോത്ത്, മുഹമ്മദ് കുഞ്ഞി മുട്ടുംന്തല കുഞ്ഞന്തുമാൻ ഹാജി,
എൽ ഷാനിദ് മാണിക്കോത്ത് തുടങ്ങിയവരും മറ്റു പ്രവർത്തകൻമാരും സംബന്ധിച്ചു.
ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിരവധി കുടും ബങ്ങൾക്ക് ആശ്വാസം പകരുകയും, മംഗല്യ സൗഭാഗ്യം ലഭിക്കാത്ത യുവതികൾക്ക് മംഗല്യ സ്വപ്നം പൂവണിയിക്കുകയും, സാമ്പത്തിക പ്രയാസം കൊണ്ട് രോഗത്തിന് ചികിത്സിക്കാൻ കഴിയാതെ കഷ്ടപ്പെടുന്നവർക്ക് ആശ്രയമായി മാറുകയും
തല ചായ്ക്കാൻ ഇടമില്ലാതെ വീട് എന്ന് സ്വപ്നം യാതാർഥ്യമാക്കാൻ കഴിയാതെ വരുന്നവർക്ക് ഖിദ്മ ഭവന നിർമ്മാണ പദ്ധതിയിലൂടെ
കൈത്താങ്ങായി മാറുകയും ചെയ്ത മാണിക്കോത്ത് പ്രവാസികളുടെ കൂട്ടായ്മയായ ജി സി സി മാണിക്കോത്ത് ഖിദ്മ ഗ്രീൻസ് ചാരിറ്റബിൾ സെന്റർ ആറാം വാർഷികാഘോഷവും താക്കോൽ ദാനവും ഖിദ്മ 2017 മതപ്രഭാഷണവും പ്രാർഥനാ സദസ്സും ഡിസംബർ 20 മുൽ 24 വരെ വിവിധ പരിപാടികളോടെ മാണിക്കോത്ത് മഡിയൻ പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിൽ വെച്ച് നടക്കും.
പ്രഭാഷകൻമാരായ സിംസാറുൽ ഹഖ് ഹുദവി, കബീർ ബാഖവി, ഇ.പി അബൂബക്കർ അൽ ഖാസിമി പത്തനാപുരം ,കുമ്മനം നിസാമുദ്ദീൻ ബാഖവി
തുടങ്ങിയ പണ്ഡിതന്മാരും സൂഫിവര്യൻമാരെയും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ വിവിധ വ്യക്തികളെ പരിപാടിയിൽ പങ്കെടുപ്പിക്കുമെന്നും ചടങ്ങിൽ വെച്ച് ഖിദ്മ പദ്ധതി പ്രകാരം നിർമ്മിച്ച് നൽകുന്ന ഭവന പദ്ധതിയുടെ താക്കോൽ ദാന കർമ്മവും നിർവഹിക്കുമെന്നും ഭാരവഹികൾ അറിയിച്ചു.
0 Comments