ഇടതു മതേതര കൂട്ടായ്മ അനിവാര്യം: മഹല്ല് ജമാഅത്ത് കൗണ്‍സില്‍

ഇടതു മതേതര കൂട്ടായ്മ അനിവാര്യം: മഹല്ല് ജമാഅത്ത് കൗണ്‍സില്‍

ആലുവ: കേന്ദ്ര സര്‍ക്കാരിന്റെ അടിക്കടിയുള്ള ജനദ്രോഹ നടപടികള്‍ക്കും, രാജ്യത്ത് വര്‍ദ്ധിച്ച് വരുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ തേര്‍വാഴ്ചയ്ക്കുമെതിരെ ഇടത്, ജനാധിപത്യ-മതേതര കക്ഷികളുടെ യോജിച്ചുള്ള മുന്നേറ്റം അനിവാര്യമാണെന്ന് മഹല്ല് ജമാഅത്ത് കൗണ്‍സില്‍  സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കക്ഷിരാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുപരി രാജ്യത്തിന്‍റെ ഉത്തമ താല്‍പര്യങ്ങള്‍ക്കും, ജനങ്ങളുടെ രക്ഷയ്ക്കുമാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് ബന്ധപ്പെട്ടവരെ ഓര്‍മ്മപ്പെടുത്തി.

ആലുവയില്‍ നടന്ന ക്യാമ്പ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ.ഹനീഫ ഉദ്ഘാടനം ചെയ്തു. സിനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ.ടി.കെ.ഹസ്സന്‍ അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ജനറല്‍ സെക്രട്ടറി പി.കെ.എ.കരീം, കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് അഡ്വ.മുഹമ്മദ്കുഞ്ഞി അപേക്ഷ ഫോറം നല്‍കി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ.എ.ഇസ്മായില്‍ ഫൈസി പാലക്കാട്,  അഡ്വ.പി.കെ.മുഹമ്മദ്, ഡോ.എ.ബി.അലിയാര്‍ എറണാകുളം എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

യൂത്ത് കൗണ്‍സില്‍ സംസ്ഥാന സംസ്ഥാന ജനറല്‍ സെക്രട്ടറി സിറാജുദ്ധീന്‍ മാലോത്ത്, മൂസ പടന്നക്കാട്, സഹല്‍ ക്ലാരി മലപ്പുറം, ടി.സി.ഷംസുദ്ധീന്‍ കോഴിക്കോട്,  ഷിഹാബ് നിസാമി തൃശൂര്‍, പി.അബ്ദുള്‍ഖാദര്‍ എറണാകുളം, എച്ച്.നജീബ് ആലപ്പുഴ, ഇ.ഖമറുദ്ധീന്‍ തിരുവനന്തപുരം, സി.കെ.അബ്ദുള്‍ അസീസ് മണ്ണാര്‍ക്കാട്, അബ്ദുള്‍ വാജിദ് ചാവക്കാട്, മുബാറക് കായംകുളം, എ.എ.ഉമ്മര്‍ പെരുമ്പാവൂര്‍, ജെലീല്‍ എസ്.പെരുമ്പളത്ത്, നിസാം ഫലാഹ് നഗര്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി ടി.എം.എ.ഫാറൂഖ് സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ.എസ്.സവാദ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments