രാജ്യത്തെ സമ്പന്നമായ രാഷ്ട്രീയ പാർട്ടി ബിജെപി: ആസ്തി 894 കോടി

രാജ്യത്തെ സമ്പന്നമായ രാഷ്ട്രീയ പാർട്ടി ബിജെപി: ആസ്തി 894 കോടി

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും സന്പന്നമായ രാഷ്ട്രീയ പാർട്ടി ബിജെപി. 2015-2016ൽ ബിജെപിയുടെ ആസ്തി 894 കോടി രൂപയായി വർധിച്ചു. 2004-2005ലെ കണക്കുകളെ അപേക്ഷിച്ച് 647 ശതമാനത്തിന്‍റെ വർധനവാണ് പാർട്ടിക്ക് ഉണ്ടായിരിക്കുന്നത്. 2004-2005 ൽ 122.93 കോടി രൂപയായിരുന്നു ബിജെപിയുടെ ആസ്തി

759 കോടി രൂപ ആസ്തിയുള്ള കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസിന്‍റെ ആസ്തിയിൽ 353.41 ശതമാനത്തിന്‍റെ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ 329 കോടി രൂപയാണ് കോണ്‍ഗ്രസിന്‍റെ ബാധ്യത. ബിജെപിക്കു ഇത് വെറും 25 കോടി രൂപയും.

ബിഎസ്പിക്ക് 2004-05ൽ 43.09 കോടിയും നിൽവിൽ 559.01 കോടി രൂപയുമാണ് ആസ്തി. സിപിഎമ്മിന് 2004-05ൽ 90.55 കോടിയും നിലവിൽ 437.78 കോടി രൂപയുമാണ് ആസ്തി.

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസാണ് കണക്കെടുപ്പ് നടത്തിയത്. തെരഞ്ഞെടുപ്പു കമ്മീഷനും ആദായനികുതി വകുപ്പിനും പാർട്ടികൾ സമർപ്പിച്ച കണക്കിന്‍റെ അടിസ്ഥാനത്തിലായിരുന്നു കണക്കെടുപ്പ്.

Post a Comment

0 Comments