ഹോസ്ദുര്‍ഗ് ലക്ഷ്മി വെങ്കിടേശ്വര ക്ഷേത്രത്തില്‍ കവര്‍ച്ച; മോഷ്ടാവ് പിടിയില്‍

ഹോസ്ദുര്‍ഗ് ലക്ഷ്മി വെങ്കിടേശ്വര ക്ഷേത്രത്തില്‍ കവര്‍ച്ച; മോഷ്ടാവ് പിടിയില്‍

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ലക്ഷ്മി വെങ്കിടേശ്വര ക്ഷേത്രത്തില്‍ കവര്‍ച്ചാ ശ്രമം നടത്തിയ മോഷ്ടാവ് പിടിയില്‍. കര്‍ണാടക സ്വദേശിയായ ബസുവരരാജ്(50)ആണ് പൊലിസിന്റെ പിടിയിലായത്. മഞ്ചേശ്വരത്ത് സംശയാസ്പദമായി പിടിയിലായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ലക്ഷ്മി വെങ്കിടേശ്വര ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയത് താന്‍ ആണെന്ന് സമ്മതിച്ചത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഒക്‌ടോബര്‍ ഏഴിനാണ് ലക്ഷ്മി വെങ്കിടേശ്വര ക്ഷേത്രത്തില്‍ ഉപദേവ സ്ഥാനമായ ശാരദ ദേവി ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് കാല്‍ ലക്ഷത്തോളം രൂപ മോഷ്ടിക്കുകയം ലക്ഷ്മി വെങ്കിടേശ്വര ക്ഷേത്രത്തില്‍ കവര്‍ച്ച നടത്താന്‍ ശ്രമിക്കുകയും ചെയ്തത്.

Post a Comment

0 Comments