കാഞ്ഞങ്ങാട്: സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്‍റെ മുന്നോടിയായുള്ള അജാനൂര്‍ ലോക്കല്‍ സമ്മേളനം നവംബര്‍ അഞ്ച്, ആറ് തീയ്യതികളില്‍ മഡിയനില്‍ വെച്ച് നടത്തുന്നതിന് സ്വാഗതസംഘം രൂപീകരിച്ചു. 25ന് ലോക്കലിലെ പാര്‍ട്ടിയുടെ വളര്‍ച്ച വിളിച്ചോതുന്ന പ്രകടനവും പൊതുയോഗവും, പ്രതിനിധി സമ്മേളനവും നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം സംസ്ഥാന കൗണ്‍സില്‍ അംഗം കെ.വി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി
കരുണാകരന്‍ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എ.ദാമോദരന്‍, ജില്ലാ കൗണ്‍സില്‍ മെമ്പര്‍ എ.തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. പി.രമേശന്‍ സ്വാഗതം പറഞ്ഞു. സ്വാഗത സംഘം ഭാരവാഹികളായി പി.കെ. അബ്ദുള്‍അസീസ് (ചെയര്‍മാന്‍), പി.രമേശന്‍ (കണ്‍വീനര്‍)
0 Comments