ബംഗാളി ഭര്‍തൃമതി ടിപ്പര്‍ ഡ്രൈവറോടൊപ്പം ഒളിച്ചോടി; തിരിച്ചു വന്ന് ഭര്‍ത്താവിനോടൊപ്പം പോയി
Saturday, October 21, 2017
പരപ്പ: ജോലി തേടി പരപ്പയിലെത്തിയ ബംഗാളി സ്വദേശിയുടെ ഭാര്യ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കൊപ്പം ഒളി ച്ചോടി. മുന്നാം ദിവസം പൊലിസിന്റെ പിടിയിലായ യുവതി കാമുകനെ ഒഴിവാക്കി ഭര്‍ത്താവിന്റെ കൂടെ പോയി. ഇടത്തോട് ക്ലീനിപ്പാറയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബംഗാളി യുവതി ഇവിടെ മണ്ണെടുക്കാനെത്തിയ നായ്ക്കാനം സ്വദേശിയായ ടിപ്പര്‍ ലോറി ഡ്രൈവറുമായി പ്രണയത്തിലാകുകയായിരുന്നു. മൂന്നു ദിവസം മുമ്പാണ് മോട്ടോര്‍ ബൈക്കിലെത്തിയ ടിപ്പര്‍ ഡ്രൈവര്‍ യുവതിയെയും രണ്ടു കുട്ടികളെയും കൊണ്ട് മുങ്ങിയത്. ബംഗാളി യുവാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തല്‍ ഇവരെ പയ്യന്നൂരില്‍ വെച്ച് പിടികൂടുകയായിരുന്നു. ഭാര്യയെയും കാമുകനെയും പൊലിസ് സ്റ്റേഷനില്‍ കൊണ്ടു വന്നപ്പോള്‍ ഭാര്യ കൂടെ വരാന്‍ തായ്യാറാണെങ്കില്‍ കൊണ്ടു പോകാന്‍ തയ്യാറാണെന്ന് ബംഗാളി യുവാവ് അറിയിച്ചു. ഭര്‍ത്താവിനൊപ്പം പോകാന്‍ ഭാര്യ തയ്യാറയതോടെ യുവാവ് പരാതി പിന്‍വലിച്ചു.
0 Comments