ഇഖ്ബാല്‍ സ്കൂളിനു സമീപം പോലീസുകാരെ പൂവാലന്മാര്‍ ആക്രമിച്ചു

ഇഖ്ബാല്‍ സ്കൂളിനു സമീപം പോലീസുകാരെ പൂവാലന്മാര്‍ ആക്രമിച്ചു

കാഞ്ഞങ്ങാട്: ക്രമസമാധാനപാലനത്തിന്റെ ഭാഗമായി പൊലിസ് ബൈക്കില്‍ റോന്തു ചുറ്റുകയായിരുന്ന പൊലിസുകാരെ പൂവാല സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഹൊസ്ദുര്‍ഗ് പൊലിസ് സ്‌റ്റേഷനിലെ പൊലിസുകാരായ എ സുമേഷ്, അബ്ദുല്‍ സലാം എന്നിവരെയാണ് ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റോഡില്‍ വെച്ച് ആക്രമിച്ചത്. വൈകീട്ട് സ്‌കൂള്‍ വിട്ട ശേഷം വിദ്യാര്‍ഥിനികള്‍ക്ക് ശല്യമുണ്ടാക്കുംവിധം സ്‌കൂട്ടിയില്‍ റോഡില്‍ തലങ്ങും വിലങ്ങും പല പ്രാവിശ്യം ഓടിച്ചു പോകുന്നത് തടയാന്‍ ശ്രമിച്ച പ്പോഴാണ് ഇക്ബാല്‍ ഹൈസ്‌കൂള്‍ പരിസരത്തെ ആഷിഖ്(19) പൊലിസുകാരെ കൈയ്യേറ്റം ചെയ്തത്.
സുമേഷിന്റെ മുഖത്തടിച്ച് പരിക്കേല്‍പ്പിക്കുകയും അബ്ദുള്‍ സലാമിനെ തളളിയിടാന്‍ ശ്രമിക്കുകയും ചെയ്തു. ഇരുവരും ചേര്‍ന്ന് ആഷിഖിനെ കീഴടക്കിയപ്പോള്‍ സംഭവം കണ്ടെത്തിയ പത്തോളം പേര്‍ ചേര്‍ന്ന് പൊലിസുകാരെ ആക്രമിച്ച് ഓടിരക്ഷപെടുകയായിരുന്നു.
പരിക്കേറ്റ പൊലിസുകാര്‍ ജില്ലാ ആസ്പത്രിയില്‍ ചികില്‍സയ്ക്ക് വിധേയമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ആഷിഖ് ഉള്‍പ്പടെ കണ്ടലറിയാവുന്ന പത്തുപേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലുമുള്ള മിക്ക സ്കൂളുകളുടെ പരിസരങ്ങളിലും ഇത്തരത്തിലുള്ള പൂവാലസംഘങ്ങൾ വിലസുന്നതായി രക്ഷിതാക്കൾക്ക് പരാതിയുണ്ട്.

Post a Comment

0 Comments