നിര്‍ത്തിയിട്ട ലോറിയില്‍ മധ്യവയസ്കന് മരിച്ച നിലയില്‍
Saturday, October 21, 2017
കാഞ്ഞങ്ങാട്: പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം കാര്യങ്കോട്ട് താമസക്കാരനും മടിക്കൈ ഏച്ചിക്കാനം സ്വദേശിയുമായ നാരായണനെ(50)നെയാണ് പടന്നക്കാട്ടെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ലോറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേ ലോറിയിലെ ക്ലീനറാണ് നാരായാണന്. കഴിഞ്ഞ ദിവസം ലോറിയില്‍ കയറി കിടന്നുറങ്ങുകയായിരുന്നു. രാവിലെ ഡ്രൈവര്‍ ലോറി യെടുക്കാന്‍ വന്നപ്പോഴാണ് നാരായണനെ മരിച്ച നിലയില്‍ ക ണ്ടെത്തിയത്. തലയുടെ അടി ഭാഗത്ത് മുറിവേറ്റ പാടുണ്ടായതിനാല് മൃത ദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ വിദഗ്ദ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. നാരായണന് ഏറെ കാലമായി മാതൃ സഹോദരിയുടെ വീട്ടിലായിരുന്നു താമസിച്ച് വന്നിരുന്നത്. ഭാര്യ: സുജാത.സ ഹോദരങ്ങള്‍: മാധവന്, മോഹനന്
0 Comments