പി.കെ ഫിറോസ് വിഷയത്തില്‍ ജില്ലാ എം.എസ്.എഫ് കമ്മിറ്റിയില്‍ പൊട്ടിത്തെറി

പി.കെ ഫിറോസ് വിഷയത്തില്‍ ജില്ലാ എം.എസ്.എഫ് കമ്മിറ്റിയില്‍ പൊട്ടിത്തെറി

കാസര്‍കോട്: പി.കെ ഫിറോസ് വിഷയത്തില്‍ എം.എസ്.എഫ് ജില്ലാ കമ്മിറ്റിയില്‍ പൊട്ടിത്തെറി. പ്രസിഡന്റും ജന.സെക്രട്ടറിയും വിഷയത്തില്‍ വിത്യസ്ത നിലപാടുകളെടുത്തതാണ് പ്രശ്‌നത്തിന് കാരണമായിരിക്കുന്നത്. ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി സുപ്രഭാതം വാര്‍ത്ത വസ്തുത വിരുദ്ധമാണ് എന്ന യൂത്ത്‌ലീഗ് കമ്മിറ്റിയുടെ പത്ര കുറിപ്പ് പോസ്റ്റ് ചെയ്ത് ആര് എന്ത് എഴുതിയാലും പറഞ്ഞാലും ഫിറോസ് സാഹിബിനെ എം. എസ്. എഫ് കാസറഗോഡ് ജില്ലയുടെ കട്ട സപ്പോര്‍ട്ട്.... എന്ന പോസ്റ്റിട്ടതാണ് വിവാദമായത്. എന്നാല്‍ ജില്ലാ കമ്മിറ്റിയംഗങ്ങളും ജില്ലാ ജന.സെക്രട്ടറിയും അത് എം.എസ്.എഫിന്റെ നിലപാടെല്ലാ എന്ന് പറഞ്ഞ് വന്നതോടെയാണ് പ്രശ്‌നം രൂക്ഷമായത്. ജില്ലാ ജന.സെക്രട്ടറി സി.ഐ അബ്ദുള്‍ ഹമീദ് അത് ജില്ലാ കമ്മിറ്റിയുടെ നിലപാടെല്ലാ എന്ന് പറഞ്ഞ് പോസ്റ്റിട്ടു. ജോ.സെക്രട്ടറി റമീസ് ആറങ്ങാടിയും ആബിദിന്റെത് വ്യക്തിപരമായ നിലപാടാണെന്ന് പറഞ്ഞ് ആബിദിന്റെ പോസ്റ്റിന്് താഴെ റീപ്ലേ നല്‍കി കഴിഞ്ഞു. സംഭവത്തില്‍ ജില്ലാ യൂത്ത്‌ലീഗ് കമ്മിറ്റി ഇടപെട്ടിട്ടുണ്ട്.

Post a Comment

0 Comments