ജനാധിപത്യ കേരള കോണ്‍ഗ്രസ്സില്‍ കലാപം; നേതാക്കള്‍ കൂട്ടത്തോടെ രാജി വെച്ചു

ജനാധിപത്യ കേരള കോണ്‍ഗ്രസ്സില്‍ കലാപം; നേതാക്കള്‍ കൂട്ടത്തോടെ രാജി വെച്ചു

കാഞ്ഞങ്ങാട്: ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി മെമ്പറുമായ രതീഷ് പുതിയപുരയിലിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ചു. പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലെ രൂക്ഷമായ ഭിന്നിപ്പിനെത്തുടര്‍ന്നാണ് നേതാക്കള്‍ പാര്‍ട്ടി വിട്ടത്.

യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷാനോജ് ഫിലിപ്പ്, ജനറല്‍ സെക്രട്ടറി ജിന്റോ ആന്റണി കാരിക്കാട്ടില്‍, കര്‍ഷക യൂണിയന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടിയുടെ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ പി.ഷൈജു, ചീമേനി മണ്ഡലം പ്രസിഡന്റ് കെ.വി.സതീശന്‍ എന്നിവരും പാര്‍ട്ടി വിട്ടവരില്‍ പ്രമുഖരാണ്.  തങ്ങളുടെ മാതൃസംഘടനയായ കേരള കോണ്‍ഗ്രസ്(എം)ല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

Post a Comment

0 Comments