
കാഞ്ഞങ്ങാട്: അമ്പലത്തുകരയില്‍ യുവാവിന്റെ തലയടിച്ചു പൊട്ടിച്ചു. കണിച്ചിറയിലെ അനൂപിനാണ് (30)ആക്രമത്തില്‍ പരിക്കേറ്റത്. അമ്പലത്തുകര പാലത്തിനടുത്ത് സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന ആനൂപിനെ ഒരു സംഘം ഇരുമ്പ് ദണ്ഡ് കൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനൂപിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സഹോദരിയെ വിനോദയാത്രയ്ക്ക് അയക്കാന്‍ പോയ യുവാവിനെയും സുഹൃത്തിനെയും സദാചാര പൊലീസ് ചമഞ്ഞ ഒരു സംഘം മൃഗീയമായി അടിച്ച് പരിക്കേല്‍പ്പിരുന്നു. വെള്ളിയാഴ്ച വൈകീട്ട് മടിക്കൈ അമ്പലത്തുകയിലായിരുന്നു സംഭവം. പൂത്തക്കാലിലെ വിപിന്‍, സച്ചിന്‍ എന്നിവരെയാണ് സദാചാര പൊലീസ് ചമഞ്ഞ മദ്യപസംഘം ആക്രമിച്ചത്. സ്‌കൂളില്‍ നിന്നും വിനോദയാത്ര പോകുന്ന സംഘത്തില്‍ വിപിന്റെ സഹോദരിയുമുണ്ടായിരുന്നു. ഇവളെ യാത്രയയക്കാന്‍ വന്നതിനിടെ ഒരു സംഘം കമന്റടിക്കുകയും ചോദ്യം ചെയ്ത സഹോദരന്‍ വിപിനെ പിടിച്ച് തള്ളുകയുമായിരുന്നു. ഇത് ചോദ്യം ചെയ്ത സുഹൃത്ത് സച്ചിനെ കാട്ടിലേക്ക് വലിച്ചെറിയുകയും വടി കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. സംഘട്ടനം നടക്കുന്നതിനിടെ സ്ഥലത്തെത്തിയ ചില സി.പി.എം പ്രവര്‍ത്തകരും കാര്യമറിയാതെ സുഹൃത്തുക്കളെ അടിക്കുകയായിരുന്നു. മുപ്പതിലധികം പേരുടെ ആക്രമത്തില്‍ പരിക്കേറ്റ ഇരുവരെയും കഴിഞ്ഞ രണ്ടു ദിവസം മുമ്പ് നീലേശ്വരത്തെ തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സി.പിഎം. നേതാക്കന്മാര്‍ ഇടപെട്ട് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ സംഘാംഗങ്ങളായ രഞ്ജിത്ത്, മോഹനന്‍, വിനോദ്, സന്തോഷ്, അനൂപ്, മധു എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരുന്നു.ഇതിന്റെ പ്രതികാരത്തില്‍ സച്ചിന്‍ , വിപിന്‍ എന്നിവരുടെ സുഹൃത്തുക്കളാണ് കണിച്ചിറയില്‍ നിന്ന് അമ്പലത്തുകരയില്‍ ചെന്ന് കുഴപ്പമുണ്ടാക്കിയ അനൂപിനെ ആക്രമിച്ചതെന്നാണ് പൊലീസ് ഭാഷ്യം
0 Comments