നൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം കരിദിനമായി ആചരിക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങിയ നവംബര്‍ എട്ട് രാജ്യമെങ്ങും കരിദിനമായി ആചരിക്കാന്‍ തീരുമാനിച്ചതായി പ്രതിപക്ഷ കക്ഷികള്‍ വ്യക്തമാക്കി. രാജ്യസഭയിലെ പ്രതിപക്ഷ കക്ഷി നേതാവ് ഗുലാം നബി ആസാദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍ക്കാരിന്റെ തീരുമാനം വേണ്ടത്ര ആസൂത്രണമില്ലാത്തതും സൂക്ഷ്മതയില്ലാത്തതും രാജ്യംകണ്ട വലിയ കുംഭകോണവുമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയന്‍, ജെ.ഡി.യു നേതാവ് ശരദ് യാദവ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
നോട്ട് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഈ നൂണ്ടാറ്റിലെ വലിയ കുംഭകോണമാണ്. അതുകൊണ്ടാണ് അന്നേ ദിവസം കരിദിനമായി ആചരിക്കുന്നതെന്ന് ആസാദ് പറഞ്ഞു. ജനങ്ങള്‍ക്ക് ഏറെ ദുരിതം സമ്മാനിച്ച നോട്ട് നിരോധനത്തിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കാനും ഇന്നലെ ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗത്തില്‍ തീരുമാനമായി. നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നടപടിയും ജി.എസ്.ടിയും രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിച്ചുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
2016 നവംബര്‍ എട്ടിന് രാത്രി എട്ടു മണിക്കായിരുന്നു 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതായി പ്രധാനമന്ത്രി രാജ്യത്തെ അറിയിച്ചത്.

0 Comments