കാഞ്ഞങ്ങാട്: (www.mediaplusnews.com) ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവി വധക്കേസില്‍ ഗൂഢാലോചന നീലേശ്വരത്ത് നടന്നതെന്ന വെളിപെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നു. വെളിപ്പെടുത്തല്‍ നടത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍ ഒളിവിലെന്ന് പൊലിസ്. ശബ്ദരേഖ പി.ഡി.പി പൊലിസിന് കൈമാറിയിട്ടുണ്ട്. (www.mediaplusnews.com) ഖാസിയെ വധിച്ചവരാണെന്ന സംശയിക്കുന്ന രണ്ട് മലപ്പുറം സ്വദേശികളെ ചെമ്പരിക്കയില്‍ കൊണ്ടു വിട്ട ഓട്ടോറിക്ഷ ഡ്രൈവറാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. (www.mediaplusnews.com)
നീലേശ്വരം സ്വദേശികളായ രണ്ടു പേരാണ് ഇവര്‍ക്ക് എല്ലാ ഒത്താശകളും ചെയ്തു കൊടുത്തതെന്നും വെളിപ്പെടുത്തലുണ്ടായിട്ടുണ്ട്. ഓട്ടോറിക്ഷാ ഡ്രൈവര്‍ വെളിപ്പെടുത്തിയ രണ്ടിലൊരാള്‍ ഡ്രൈവറുടെ ഭാര്യ പിതാവായ അന്യ ജില്ലക്കരനാണ്. മറ്റൊരാള്‍ നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നേരത്തെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന കൊട്രച്ചാല്‍ സ്വദേശിയാണ്. ഡ്രൈവറുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് രഹസ്യ ന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം ഇവരുടെ വീടുകളില്‍ അന്വേഷണം നടത്തി. ഇവരുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. വൈദ്യര്‍ ഇപ്പോള്‍ നാട്ടിലിലെന്നാണ് പൊലിസിന് ലഭിച്ചിരിക്കുന്ന വിവരം. നീലേശ്വരത്തെ പഴയകാല ഓട്ടോറിക്ഷ ഡ്രൈവര്‍മാരില് (www.mediaplusnews.com) നിന്നും ഇവരുടെ സുഹൃത്തുക്കളില്‍ നിന്നും രഹസ്യനേഷണ വിഭാഗം വിവരങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. വെളിപെടുത്തല്‍ നടത്തിയ ഓട്ടോ റിക്ഷ ഡ്രൈവറെ ജില്ലാ പൊലിസ് മേധാവിക്ക് മുന്നില്‍ ഹാജരാക്കാന്‍ നീക്കം പി.ഡി.പി ആരംഭിച്ചിട്ടുണ്ട്. (www.mediaplusnews.com) അതേ സമയം വെളിപ്പെടുത്തലിന്റെ വിശ്വാസ്യതയെ കുറിച്ചും പൊലിസ് അന്വേഷിക്കുന്നുണ്ട്. കരുവാച്ചേരി പഴയ ദിനേശ് ബീഡിക്ക് സമീപം താമസിച്ചിരുന്ന ഈ വൈദ്യന്‍ കുടുംബ സമേതം താമസം മാറിയിട്ടുണ്ട്. നീലേശ്വരത്ത് അധികമൊന്നുമുണ്ടാവാറില്ലായെന്നാണ് പൊലിസിന് കിട്ടിയ വിവരം. ആലുവ, എറണാകുളം, മലപ്പുറം ജില്ലകളില്‍ ഇപ്പോള്‍ ബിസിനസ് നടത്തുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.
0 Comments