കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ഇന്റര്‍ ലോക്ക് പാകി കെ.എസ്.ടി.പി

കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ഇന്റര്‍ ലോക്ക് പാകി കെ.എസ്.ടി.പി

കാഞ്ഞങ്ങാട്: പൊട്ടി പൊളിഞ്ഞ് കിടക്കുകയായിരുന്ന കാഞ്ഞങ്ങാട് റെയില്‍ വേ സ്‌റ്റേഷന്‍ റോഡ് അനുബന്ധ റോഡായി കണകാക്കി കെ.എസ്.ടി.പി ഇന്റര്‍ ലോക്ക് പാകി റോഡ് നവീകരണ പ്രവൃത്തിയാരംഭിച്ചു. റോഡി ന്റെ ഇരുഭാഗത്തുമുള്ള കയ്യേറ്റങ്ങളും  നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു. റോഡി ന്റെ ഇരുവശത്തുമായി ഒന്നര മീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെ പലരും ക യ്യേറിയിരുന്നു. ഇതു മൂലം ഗതാഗതം തടസമായിരുന്നു. അത് ഒഴിപ്പിച്ചാണ് ഇന്റര്‍ ലോക്ക് ചെയ്യാന്‍ തുടങ്ങിയിരിക്കുന്നത്. കോട്ടച്ചേരി ട്രാഫിക്ക് സര്‍ക്കിള്‍ മുതല്‍ ഫിഷ് മാര്‍ക്കറ്റ് റോഡ് വരെ ഏതാണ്ട് പത്ത് മീറ്റര്‍ വീതിയിലാണ് റോഡ് ഇന്റര്‍ ലോക്ക് പാകുന്നത്. ഫിഷ് മാര്‍ക്കറ്റ് റോഡ് വരെ ഇന്റര്‍ ലോക്ക് ചെയ്യും. ഇതോ ടെ ഈ റോഡിലുടെ ഗതാഗതകുരുക്ക് പൂര്‍ണമായും ഒഴിവാകും. നേരത്തെ ട്രെയിനുകള്‍ വരുന്ന സമയത്ത് ഇതുവഴി രൂക്ഷമായ ഗതാഗത സ്തംഭനമുണ്ടായിരുന്നു.

Post a Comment

0 Comments