ആലൂരില്‍ മണല്‍ മാഫിയ വിലസുന്നു, അധികാരികള്‍ കണ്ണടക്കുന്നു, ചന്ദ്രിഗിരി പുഴ നാശത്തിലേക്ക്

ആലൂരില്‍ മണല്‍ മാഫിയ വിലസുന്നു, അധികാരികള്‍ കണ്ണടക്കുന്നു, ചന്ദ്രിഗിരി പുഴ നാശത്തിലേക്ക്

ബോവിക്കാനം: ആലൂരിലും മീത്തല്‍ ആലൂരിലും വ്യാപകം മണല്‍ കടത്ത്. ഇരുപത്തോളം കടവില്‍ നിന്ന് ദിനംപ്രതി നൂറു കണക്കിന് ലോഡുകളാണ് ചന്ദ്രിഗിരി പുഴയില്‍ നിന്ന് മണല്‍ മാഫികള്‍ കൊണ്ടു പോകുന്നത്. മണല്‍ മാഫിയ സംഘത്തില്‍ ഉള്ളത് ബാലനടക്കം, മൂലടക്കം, ബേവിഞ്ചെ, മണിക്കാല്‍ തുടങ്ങിയ ഭാഗത്ത് ഉള്ളവരാണ്. ആലൂരിലെ ഇരുപത്തോളം പേരും അന്യ സംസ്ഥാനക്കാരും ഇവരുടെ സംഘത്തിലുണ്ട്. വൈകുന്നേരം 4 മണി മുതല്‍ രാവിലെ 9 മണിവരെയാണ് മണല്‍ കടത്ത് നടത്തുന്നത്. ആലൂരിലെയും മുണ്ടക്കൈ ഭാഗങ്ങളിലെയും സ്കൂള്‍,കോളജ്, വിദ്യാത്ഥികള്‍ സഞ്ചരിക്കുന്ന വഴിയിലൂടെയാണ് അതി വേഗത്തില്‍ മണല്‍ വണ്ടി കടത്തുന്നത്. വിദ്യാത്ഥികള്‍ ഇത് ആശങ്കയോടെയാണ് കാണുന്നത്. രാത്രിയില്‍ വ്യാപക മണല്‍ കടത്തുന്നതോടെ പരിസര നിവാസികങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. പത്ത് വര്‍ഷത്തില്‍ അധികമായി ആലൂരില്‍ നിന്ന് അനധകൃത മണല്‍ കൊള്ള, അധികാരികള്‍ക്ക്  ഇതുവരെ തടയാന്‍ കഴിഞ്ഞിട്ടില്ല. ഉദ്ദേഗ്യസ്ഥമാര്‍ക്കും അധികാരിള്‍ക്കും  നട്ടുകാര്‍ പലവട്ടവും പരാതി നല്‍കിട്ടും ഇതുവരെ പരിഹാരം കണ്ടിട്ടില്ല. പരാതിക്കാരെ തിരഞ്ഞ് പിടിച്ച് മണല്‍ മാഫിയ സംഘം വഴിയില്‍ വെച്ച് ഭീഷണി പെടുത്തുന്നതായി പരാതിയുണ്ട്. എനിയും അനധകൃത മണല്‍ കൊള്ള തടയാന്‍ കഴിഞ്ഞില്ലങ്കില്‍ ചന്ദ്രിഗിരി പുഴ നാശത്തിലേക്ക് പോകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Post a Comment

0 Comments