അരയാൽ ബ്രദേഴ്സ് ദുബായിൽ അങ്കം കുറിക്കാൻ എത്തുന്നു

അരയാൽ ബ്രദേഴ്സ് ദുബായിൽ അങ്കം കുറിക്കാൻ എത്തുന്നു

ദുബായ്: കാൽപന്ത് കളിയിലൂടെ കാസറഗോഡ് ജില്ലയിലെ ഫുട്ബോൾ ആരാധകരുടെ ഹൃദയം കീഴടക്കിയ അരയാൽ ബ്രദേഴ്സ് അറേബ്യൻ മണലാരുണ്യത്തിലും പന്ത് തട്ടാൻ എത്തുകയാണ്.
    ഡിസംബർ ഒന്നിന് ബ്രദേഴ്ന് ബേക്കൽ ഒരുക്കുന്ന ഫുട്ബോൾ മാമാങ്കങ്കത്തിൽ അരയാൽ ബ്രദേഴ്സ് ' അതിഞ്ഞാലാന്റെ ഫുട്ബോൾ മാന്ത്രികർ  യു.എ. ഇ യില്യം വെന്നിക്കൊടി പാറിപ്പിച്ച് അതിഞ്ഞാലിന്റെ കായിക നാമം  ദുബായിലും രേഖപ്പെടുത്താൻ ഒരുങ്ങുമ്പോൾ അതിന്റെ തന്ത്രങ്ങൾ മെനയുന്നത് ഫുട്ബോൾ ഗ്രൗണ്ടിൽ തന്റെ മാന്ത്രിക കഴിവ് തെളീച്ച ജാഫർ ബാവയാണ്. 'അതിഞ്ഞാലിന്റെ  ഫുട്ബോൾ കളിക്ക് തന്റെ ചടുലമായ മുന്നേറ്റം കൊണ്ട് ' കാണികളെ അമ്പരിപ്പിക്കുന്ന അഫ്സൽ യു. വി, പ്രഥമ അതിഞ്ഞാൽ പ്രീമിയർ ലീഗിന്റെ ബെസ്റ്റ് പ്ലെയർ അവാർഡ് നേടിയ ലത്തീഫ് , ഫുട്ബോൾ കളിയിലെ സ്ഥിര സാന്നിധ്യം റിയാസ് ബാവ , ഷാജഹാൻ, പ്രിമിയർ ലീഗിന്റെ കണ്ട് പിടിത്തവും എറ്റവും നല്ല ഗോളിയുമായി തിരഞ്ഞെടുത്ത 'ശിഹാബ് പാരീസ്  ഇവരുടെ കൂടെ ഒരു പറ്റം യുവ പ്രതിഭകളെ കൂടി ഇറക്കി ക്കൊണ്ട് കപ്പ് ഉയർത്തിപ്പിടിക്കാനുള്ള ശ്രമത്തിലാണ്.

Post a Comment

0 Comments