തൃക്കരിപ്പൂർ : കാലപ്പഴക്കം മൂലം അണഞ്ഞുപോയ ബീരിച്ചേരിയിലെ തെരുവ് വിളക്കുകൾ ഇനി വെളിച്ചം നൽകും. ബീരിച്ചേരി ശാഖാ എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അണഞ്ഞുപോയ തെരുവ് വിളക്കുകളിൽ ഉൾപ്പെടെ മുഴുവൻ തൂണുകളിലും സി.എഫ്.എൽ സ്ഥാപിച്ച് സമ്പൂർണ്ണ വെളിച്ച വാർഡാക്കി ബീരിച്ചേരിയെ മാറ്റിയത്. എൻ.സജ്ജാദ്, വി.പി.പി സൻസുൻ, എ.ജി സാജിദ്, സൈഫുദ്ധീൻ, വി.പി അനസ്, എൻ.കെ.പി ഷിബിലി, വി.പി മുഫീദ്, എം.ബി മുഹ്സിൻ തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments