പരിശീലനത്തിന്റെ 25ാം വാര്‍ഷികം, 'രജതം' എ.വി വാമനകുമാറിന് ആദരം 29ന്

പരിശീലനത്തിന്റെ 25ാം വാര്‍ഷികം, 'രജതം' എ.വി വാമനകുമാറിന് ആദരം 29ന്

കാഞ്ഞങ്ങാട്: മാനവ വിഭവ ശേഷി പരിശീലന രംഗത്ത് 25-ാം വാര്‍ഷികത്തിലേക്ക് കടക്കുന്ന ജേസീസ് രാജ്യന്തര പരിശീലകന്‍ എ.വി വാമനകുമാറിനെ ലയണ്‍സ്- റോട്ടറി ക്ലബ്ബ്-വൈ.എം.സി.എ, ബാര്‍ അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ 29ന് ഞായറാഴ്ച അഞ്ച് മണിക്ക് കാഞ്ഞങ്ങാട് മുനിസിപല്‍ ടൗണ്‍ ഹാളില്‍ വെച്ച് 'രജതം' എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ച് ആദരിക്കുമെന്ന് സംഘാടകര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. പരിപാടി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പി കരുണാകരന്‍ എം.പി മുഖ്യാതിഥിയായിരിക്കും. ജേസീസ് മുന്‍ അന്തരാഷ്ട്ര പ്രസിഡന്റ ഷൈന്‍ ഭാസ്‌കരന്‍ വിശിഷ്ടാതിഥിയായിരിക്കും.ജേസീസ് ദേശീയ പ്രസിഡന്റ് രാംകുമാര്‍ മേനോന്‍ ഉപഹാരം സമര്‍പ്പിക്കും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍, ജില്ലാ കലക്ടര്‍ ജീവന്‍ ബാബു, എ.ഡി.എം എച്ച് ദിനേശ്, ലയണ്‍സ് ഗവര്‍ണര്‍ ഡെന്നീസ് തോമസ്, റോട്ടറി മുന്‍ ഗവര്‍ണര്‍ ജയപ്രകാശ് ഉപാധ്യായ, ജേസീസ് മേഖലാ പ്രസിഡന്റ് ടി ദിലീപ് ജോസഫ്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ടി.കെ സുധാകരന്‍, പ്രസ് ഫോറം പ്രസിഡന്റ് ഇ.വി ജയകൃഷ്ണന്‍, പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി.എ ശാഫി, വൈ.എം.സി.എ സബ് ജില്ലാ റീജണല്‍ ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം, വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷേറീഫ്, ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍ മാണി ക്കോത്ത് എന്നിവര്‍ അനു മോദന പ്രസംഗം നടത്തും.

ജില്ലയയിലെ കമ്പല്ലൂര്‍ ഗ്രാമത്തില്‍ ജനിച്ച് ജേസീസിന്റെ ദേശീയ പ്രസിഡന്റും, അന്താരാഷ്ട്ര പരിശീലകനുമായി വളര്‍ന്ന് ലോകത്തിലെ 20ഓളം രാജ്യങ്ങളില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ച പരിശീലകനാണ് എ.വി വാമനകുമാര്‍. മുവായിരത്തിലധികം പരിശീലന പരിപാടികള്‍ സംഘടിപ്പിച്ച പരിശീലകനാണ് എ.വി വാമനകുമാര്‍. അഞ്ച് ലക്ഷത്തിലധികം പേരെ വിവിധ വിഷയങ്ങളില്‍ പരിശീലിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച പരിശീലകനുള്ള രവി പുരസ്‌കാര്‍, ടി.വി ന്യുയു ടെ ട്രെയിനര്‍ എക്‌സലന്‍സ് അവാര്‍ഡ്, കോഴി ക്കോട് പ്രസ് ക്ലബ്ബി ന്റെ ട്രെയിനിംഗ് ഗുരു അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. ഒമ്പതോളം പരിശീലന ഗ്രന്ഥങ്ങള്‍ രചിയതാവാണ്. എറണാകുളത്ത് ഹൈ ക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഇദ്ദേഹം ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കൂടിയാണ്. ഭാര്യ ബീന, മക്കള്‍ ഡോക്ടര്‍ അഷ്‌നയും ജോഷ്‌നയും.സ് നേഹാദം ചടങ്ങി നോടനുബന്ധിച്ച് അന്നേ ദിവസം ഉച്ചയ്ക്ക് 2.30ന് ലോക പ്രശസ്ത പരിശീലകന്‍ മധു ഭാസ്‌കരന്റെ 'വിജയമന്ത്രങ്ങള്‍' എന്ന പരിശീലന പരിപാടിയും സംഘടിപ്പിക്കും.പത്ര സമ്മേളനത്തില്‍ സംഘാടകസമിതി രക്ഷാധികാരി അഡ്വ.സി.കെ ശ്രീധരന്‍, ചെയര്‍മാന്‍ കെ.വി സതീശന്‍, ജന.കണ്‍വീനര്‍ വി വേണു ഗോപാല്‍, ജേസീസ് മുന്‍ മേഖലാ പ്രസിഡന്റുമാരായ കെ ജയപാലന്‍, അബ്ദള്‍ മഹ്‌റൂഫ്, ലയണ്‍സ് മെന്റര്‍ കെ ഗോപി, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ മുജീബ് ഉത്തര ദേശം, കണ്‍വീനര്‍ പ്രഭാകരന്‍, രാധാകൃഷ്ണന്‍, ചിത്ര എന്നിവര്‍ സംബന്ധിച്ചു

Post a Comment

0 Comments