കാഞ്ഞങ്ങാട്: എം.എസ്.എഫ് കാഞ്ഞങ്ങാട് മുനിസിപല്‍ കമ്മിറ്റി രക്ഷിതാകള്‍ക്കായി സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ ക്യാംപയിന്‍ ഹലോ പാരന്റ്‌സ്-2017 ന്റെ ബ്രോഷര്‍ പ്രകാശനം മുസ്ലിംലീഗ് മുനിസിപല്‍ ജന.സെക്രട്ടറി എം ഇബ്രാഹിം നിര്‍വഹിച്ചു. പ്രസിഡന്റ് ഹസന്‍ പടിഞ്ഞാര്‍ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ആബിദ് ആറങ്ങാടി, മണ്ഡലം പ്രസിഡന്റ് റമീസ് ആറങ്ങാടി, സ്വാദിഖുല്‍ അമീന്‍, റംഷീദ് തോയമ്മല്‍, സുറൈജ് ആവിയില്‍, ഇജാസ് പടിഞ്ഞാര്‍, സിദ്ദീഖ് കുശാല്‍ നഗര്‍ എന്നിവര്‍ സംസാരിച്ചു.
0 Comments