കാസർകോട്: കഴിഞ്ഞ മാർച്ച് മാസം ഇരുപതാം തീയ്യതി പഴയ ചൂരി ജുമാ മസ്ജിദിന് അകത്ത് കയറി സംഘ് പരിവാർ ക്രിമിനൽ സംഘം പളളി മുഅദ്ദിൻ റിയാസ് മൗലവിയെ ക്രൂരമായി കുത്തി കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ച് വിചാരണ ആരംഭിക്കുന്നതിനായി കോടതി പരിഗണിക്കുന്ന സമയത്ത് കുറ്റപത്രത്തിൽ പറഞ്ഞതിന് വിരുദ്ധമായി പ്രതികൾ മദ്യത്തിന്റെയും, മയക്ക് മരുന്നിന്റെയും ലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് റിപ്പോർട്ട് നൽകിയ പോലീസിന്റെ നടപടി കേസ് അട്ടിമറിക്കാനുള്ള പോലീസ് ഗൂഡാലോചനയുടെ ഭാഗമാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരും, ജനറൽ സെക്രട്ടറി ടി.ഡി കബീറും പറഞ്ഞു.
കുറ്റപത്രത്തിൽ പറഞ്ഞതിന് വിരുദ്ധമായി പ്രതികൾ മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന റിപ്പോർട്ട് ന്യൂനപക്ഷ കമ്മീഷന് നൽകിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം.
കോടതിയുടെ പരിഗണനയിലുള്ള ഏറ്റവും പ്രമാധമായ ഒരു കേസ്സിൽ ഇടപ്പെട്ട് അഭിപ്രായം പറഞ്ഞ ന്യൂനപക്ഷ കമ്മീഷൻ അംഗത്തിന്റെ നിലപാടും പരിശോധിക്കേണ്ടതാണ്. റിയാസ് മൗലവി വധക്കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെ യൂത്ത് ലീഗ് നിയമ നടപടി സ്വീകരിക്കും.
റിയാസ് മൗലവിയെ പള്ളിക്കകത്ത് കയറി കൊലപ്പെടുത്തിയതിന്റെ പിന്നിലെ ബിജെപി, സംഘ് പരിവാർ നേതാക്കളുടെ ഗുഡാലോചന തിരിച്ചറിയാൻ മഷിയിട്ട് നോക്കേണ്ട ആവശ്യമില്ല, പോലീസ് റിപ്പോർട്ടിൽ തന്നെ പ്രതികൾ ആർഎസ്എസ് സംഘ് പരിവാർ പ്രവർത്തകരാണെന്ന് പറഞ്ഞിറ്റുണ്ട്.
നാട്ടിൽ കലാപം ഉണ്ടാക്കുന്നതിന് വേണ്ടി ഗൂഡാലോചന നടത്തിയാണ് റിയാസ് മൗലവിയെ പള്ളിക്കകത്ത് കയറി സംഘ് പരിവാർ ക്രിമിനൽ സംഘം കൊലപ്പെടുത്തിയതെന്ന് നിയമസഭയിൽ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കിന് ആത്മാർത്ഥത ഉണ്ടെങ്കിൽ കേസ്സിലെ ബി.ജെ.പി, സംഘ് പരിവാർ നേതാക്കളുടെ ഗൂഢാലോചന അന്വേഷിച്ച് പുറത്ത് കൊണ്ട് വരണമെന്നും, പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണമെന്നും, യൂത്ത് ലീഗ് നേതാക്കൾ അവശ്യപ്പെട്ടു.
സിനാൻ വധക്കേസിൽ കോടതി വിധിന്യായത്താൽ പ്രധാനമായും പറയുന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ അനാസ്ഥയും, പിടിപ്പ് കേടുമാണ്. റിയാസ് മൗലവിയുടെ കേസിലും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം കാര്യങ്ങൾ നാട്ടിൽ വലിയ പ്രത്യാകാതങ്ങൾക്ക് വഴിവെക്കുമെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.
0 Comments