ഭീഷണി സന്ദേശം: മുംബൈ-ഡല്‍ഹി ജെറ്റ് എയര്‍വേസ് അഹമ്മദാബാദിലേയ്ക്ക് തിരിച്ചുവിട്ടു

ഭീഷണി സന്ദേശം: മുംബൈ-ഡല്‍ഹി ജെറ്റ് എയര്‍വേസ് അഹമ്മദാബാദിലേയ്ക്ക് തിരിച്ചുവിട്ടു

അഹമ്മദാബാദ്: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് മുംബൈ- ഡല്‍ഹി ജെറ്റ് എയര്‍വേസ് വിമാനം ഗുജറാത്തിലെ അഹമ്മദാബാദിലേയ്ക്ക് വഴിതിരിച്ചുവിട്ടു. മുംബൈയില്‍ നിന്ന് പുലര്‍ച്ചെ 2.55 ന് പറന്നുയര്‍ന്ന വിമാനം 3.45 ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.

ഫോണിലൂടെ എത്തിയ ഭീഷണി സന്ദേശത്തെ തുടര്‍ന്നാണ് വിമാനം വഴിതിരിച്ചുവിട്ട് ലാന്‍ഡ് ചെയ്തതെന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയെല്ലാം പുറത്തെത്തിച്ചു പരിശോധന നടത്തി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Post a Comment

0 Comments