ടൂറിസം വകുപ്പിന്റെ പ്രത്യേക ക്ഷണിതാക്കളായാണ് ഈ രംഗത്ത് ശ്രദ്ധേയരായ ഇരുപതംഗ സംഘം എത്തിയത്. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.രാധാകൃഷ്ണന്‍, ടൂറിസം ഇന്‍മേര്‍ഷന്‍ ഓഫീസര്‍ കെ.ആര്‍.സജീവ്, ഡി.ടി.പി.സി സെക്രട്ടറി ബിജു രാഘവന്‍ എന്നിവര്‍ ചേര്‍ന്ന് ഇവരെ സ്വീകരിച്ചു.
ബേക്കല്‍ ഹോട്ടല്‍പാലസില്‍ നടന്ന ചടങ്ങില്‍ ജില്ലയിലെ ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ ഇനിയും വേണ്ടുവോളം പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് സംഘത്തെ നയിക്കുന്ന എല്‍.സി.ഗാബ്രിയേല്‍ പറഞ്ഞു. ജില്ലയില്‍ റാണിപുരം ഉള്‍പ്പെടെയുള്ള ടൂറിസം സാധ്യതകള്‍ പുറം ലോകം വേണ്ടത്ര രീതിയില്‍ അറിയുന്നില്ലെന്നും സമൂഹ മാധ്യമങ്ങള്‍ കൂടി ഇവയുടെ പ്രചാരം എറ്റെടുത്താല്‍ ഈ രംഗത്ത് ജില്ലയ്ക്ക് ഏറെ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. . 14 ദിവസം സംഘം കേരളത്തിലുണ്ടാകും. മല്ലിക ഗോപാല്‍, ദീപക് പാലക്കുന്ന് എന്നിവരും ചര്‍ച്ചയില്‍ സംബന്ധിച്ചു.
0 Comments