നഷ്ടപരിഹാരം പരിഹാരമാകില്ല; ഗെ​യി​ൽ സ​മ​രം തു​ട​രു​മെ​ന്ന് സ​മ​ര സ​മി​തി

നഷ്ടപരിഹാരം പരിഹാരമാകില്ല; ഗെ​യി​ൽ സ​മ​രം തു​ട​രു​മെ​ന്ന് സ​മ​ര സ​മി​തി

മു​ക്കം: ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലൂ​ടെ​യു​ള്ള ഗെ​യി​ല്‍ വാ​ത​ക പൈ​പ്പ് ലൈ​നി​ന്‍റെ അ​ലൈ​ന്‍​മെ​ന്‍റ് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ച് സ​മ​ര സ​മി​തി. ന​ഷ്ട​പ​രി​ഹാ​രം ഇ​ര​ട്ടി​യാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം ത​ള്ളിയ സ​മ​ര സ​മി​തി സ​മ​രം തു​ട​രു​മെ​ന്ന് അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന യോ​ഗ​ത്തി​ലു​ണ്ടാ​യ തീ​രു​മാ​ന​ങ്ങ​ളാണ് സ​മ​ര സ​മി​തി ത​ള്ളിയത്.

ഭൂ​മി​ക്ക് വി​പ​ണി​വി​ല​യു​ടെ നാ​ലി​ര​ട്ടി ല​ഭ്യ​മാ​ക്ക​ണം, ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലൂ​ടെ​യു​ള്ള വാ​ത​ക പൈ​പ്പ് ലൈ​നി​ന്‍റെ അ​ലൈ​ന്‍​മെ​ന്‍റ് മാ​റ്റ​ണം, സ​മ​ര​ത്തി​നി​ടെ അ​റ​സ്റ്റു​ചെ​യ്ത് ജ​യി​ലി​ല​ട​ച്ച​വ​രെ വി​ട്ട​യ​ക്ക​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം. സ​ഹ​ന​സ​മ​രം തു​ട​രാ​നാ​ണ് തീ​രു​മാ​നം. ഏ​ഴ് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള സ​മ​ര​സ​മി​തി നേ​താ​ക്ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി 18 ന് ​മു​ക്ക​ത്ത് യോ​ഗം ചേ​രാ​നും സ​മ​ര സ​മി​തി തീ​രു​മാ​നി​ച്ചു.

Post a Comment

0 Comments