മാവുങ്കാല്‍ മൂലക്കണ്ടത്ത് മീന്‍ ലോറി മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

LATEST UPDATES

6/recent/ticker-posts

മാവുങ്കാല്‍ മൂലക്കണ്ടത്ത് മീന്‍ ലോറി മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: അപകടം പതിവായി തീര്‍ന്നിരിക്കുകയാണ് മാവുങ്കാല്‍ മൂലക്കണ്ടം. ഇന്ന് മീന്‍ കയറ്റി പോകുകയായിരുന്ന മത്സ്യ ലോറി മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് സംഭവം. നാമക്കല്‍ സ്വദേശികളായ ദേവരാജ്(35), സുരേഷ്(35) എന്നിവര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. മത്സ്യവുമായി കൊല്ലത്ത് നിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന മീന്‍ ലോറിയാണ് മറഞ്ഞത്. പതിവായി അപകടം സംഭവിക്കുന്നയിടമാണ് മാവുങ്കാല്‍ മൂലക്കണ്ടം. ഇതിന് മുമ്പ് നിരവധി തവണ ഇവിടെ അപകടം സംഭവിച്ചിട്ടുണ്ട്.

Post a Comment

0 Comments