നോ യുവർ നോളഡ്ജ് പരിപാടി ശ്രേദ്ധേയമായി

നോ യുവർ നോളഡ്ജ് പരിപാടി ശ്രേദ്ധേയമായി

മൊഗ്രാൽ പുത്തൂർ: നെഹ്‌റു യുവ കേന്ദ്രയുടെയും ബാച്ചിലേഴ്‌സ് മൊഗ്രാൽ പുത്തുറിന്റെയും സംയുക്താഭിമുഖ്യത്തിൽ കേരളപ്പിറവി ദിനത്തിൽ ജി എച് എസ് എസ് മൊഗ്രാൽ പുത്തൂർ സ്കൂൾ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. നോ യുവർ നോളഡ്ജ് എന്ന പേരിൽ നടത്തിയ പരിപാടി സ്കൂൾ ഹെഡ്ഡ് മാസ്റ്റർ അരവിന്ദ കെ ഉൽഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ പൊതു വിജ്ഞാനവും കാര്യബോധവും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബ് ഭാരവാഹികൾ പരിപാടി നടത്തിയത്. വിജയികളായ റുഖിയ ഹിബ, ഫാത്തിമത് ഷൈമ എന്നിവർക്കുള്ള സമ്മാനം ദീപേഷ് മാഷും മനോജ് മാഷും നൽകി. ക്ലബ് സെക്രട്ടറി മുഷഫീഖ്‌ സ്വാഗതമോതിയ പരിപാടി കെ എം ഇർഷാദ് പുത്തൂർ നിയന്ത്രിച്ചു.അഫ്സൽ നന്ദി പ്രകാശനം നടത്തി.ക്ലബ് ഭാരവാഹികളായ ബഷീർ പടിഞ്ഞാർ,ഷഫീഖ് പീബീസ്,അബു ഇൻഫിനിറ്റി, മൊയ്തു ചോയ്സ്, അലി പാദാർ ,ഹാരിസ് പഞ്ചം തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Post a Comment

0 Comments