കാസർകോട്: കാസർകോടിനൊരിടം ജനകീയ കൂട്ടായ്മയുടെ ലോഗോ പ്രകാശനം കേരള പിറവി ദിനത്തിൽ ജില്ലാ കളക്ടർ ജീവന്‍ ബാബു ഐ എ എസ് നിർവഹിച്ചു. ഒരു വർഷം മുൻപ് ഓൺലൈൻ ആയി ആരംഭിച്ച കൂട്ടായ്മയിൽ സ്വദേശത്തും വിദേശത്തുമുള്ള കാസർകോട്ടുകാരായ35,000 പരം അംഗങ്ങൾ ആണുള്ളത്. ജില്ലയുടെ നാനോന്മുഖ വിഷയങ്ങളിൽ ഇടപെടാനും ജില്ല നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ബോധം സൃഷ്ടിക്കുക ജനങ്ങളെ പ്രതികരണ സജ്ജരാകുക എന്നീ ലക്ഷ്യങ്ങളിൽ ആരംഭിച്ച കാസർകോടിനൊരിടം ഇതുവരെ നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.
കാസർകോടിന്റെ മുഖച്ഛായ മാറ്റാൻ രാഷ്ട്രീയവും മതവും മറന്നുള്ള ഇത്തരം ജനകീയ കൂട്ടായ്മകളുടെ ഇടപെടലുകൾ ആവശ്യമാണെന്നു കളക്ടർ ജീവൻ ബാബു ഐഎഎസ് പറഞ്ഞു. ജില്ലയുടെ നന്മകൾക്ക് വേണ്ടിയുള്ള ശ്രമങ്ങൾക്ക് അദ്ദേഹം പിന്തുണ അറിയിച്ചു. കെപിഎസ് വിദ്യാനഗർ,ശിഹാബ് മൊഗർ,കെഎം ഇർഷാദ്,ഹകീം കുമ്പള ,ശരീഫ് കല്ലുവളപ്പിൽ സംബന്ധിച്ചു.
0 Comments