കാസര്‍കോട്: ബ്രദേർസ് ചെറൂണി ഫുട്ബോൾ ക്ലബ്ബ് സംഘടിപ്പിക്കുന്ന സോക്കർ പ്രീമിയർ ലീഗിന്റെ മൂന്നാമത് സീസൺ മൽസരങ്ങൾക്ക് മുന്നോടിയായുള്ള ലോഗോ പ്രകശനം പി കെ കുഞ്ഞാലിക്കുട്ടി എം പി നിർവ്വഹിച്ചു ഡിസംബർ 3 ന് ചെറൂണി ഇത്തിഹാദ് ഗ്രൗണ്ടിലാണ് മൽസരങ്ങൾ അരങ്ങേറുന്നത്. ലാമാസിയ എഫ് സി, അറേബ്യൻ ലയൺസ്, എഫ് സി ബ്ലയ്സേർസ്, ബ്രദേർസ്സ് എഫ് സി എന്നീ ടീമുകൾ മാറ്റുരക്കും. ഒന്നാം സ്ഥാനക്കാർക്ക് 55555 രൂപയും ട്രോഫിയും റണ്ണേർസ്സ് അപ്പിന് 33333 രൂപയും ട്രോഫിയും ലഭിക്കും.
0 Comments