ഡ്രൈവര്‍ ഉറങ്ങി; നിയന്ത്രണം വിട്ട ലോറി വൈദ്യുതി തൂണും മതിലും കരിമ്പ് ജ്യൂസ് യന്ത്രവും തകര്‍ത്തു
Sunday, November 05, 2017
കാഞ്ഞങ്ങാട്: ഡ്രൈവര്‍ ഉറങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ലോറി കരിമ്പ് ജ്യൂസ് യന്ത്രവും വൈദ്യുതി തൂണും മതിലും തകര്‍ത്തു. കെഎസ്ടിപി റോഡില്‍ മാണിക്കോത്ത് മഡിയന്‍ കുടുംബ ശ്രീ ഹോട്ടലിനു സമീപത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. അന്യസംസ്ഥാനക്കാരന്റെ കരിമ്പ് ജ്യൂസ് യന്ത്രത്തെ തട്ടി തെറുപ്പിച്ച് തൊട്ടടുത്തുണ്ടായിരുന്ന വൈദ്യുത തൂണും തകര്‍ത്ത് ബടക്കന്‍ അബ്ദുള്ള ഹാജിയുടെ വീടിന് മുന്നിലെ മതിലില്‍ തട്ടിയാണ് ലോറി നിന്നത്. ഹോസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. കര്‍ണ്ണാടക ഹുബ്ലിയിലെ ലോറിയാണ് അപകടത്തില്‍ പെട്ടത്. ആര്‍ക്കും പരിക്കില്ല.
0 Comments