ന്യൂഡല്‍ഹി: വനിതാ ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യന്‍ ടീമിന് കിരീടം. ജപ്പാനില്‍ നടന്ന ഫൈനലില്‍ ഷുട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ചൈനീസ് വനിതകളെ 5-4ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. നിശ്ചിത സമയപരിധി അവസാനിച്ചിട്ടും മത്സരം 1-1ലാണ് അവസാനിച്ചത്. ഇതേതുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
2004ല്‍ ഡല്‍ഹിയില്‍ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ജപ്പാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ വനിതകള്‍ അവസാനമായി ഏഷ്യാ കപ്പ് ഹോക്കിയില്‍ കിരീടം നേടിയത്. ആദ്യ പകുതിയില്‍ നവ്‌ജ്യോത് കൗറിലൂടെ ഇന്ത്യ 1-0ന് ലീഡ് നേടി. 25-ാം മിനിറ്റിലാണ് കൗര്‍ ിന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. 47-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി അവസരം ഗോളാക്കി മാറ്റി ടിയാന്റിന്‍ ലുവേ ചൈനയ്ക്ക് സമനില നേടിക്കൊടുത്തു.
ഷൂട്ടൗട്ടില്‍ ഇരു ടീമുകളും 4-4 എന്ന നിലയിലായിരുന്നു. തുടര്‍ന്ന് സഡന്‍ ഡെത്തിലേക്ക് നീണ്ട മത്സരത്തില്‍ ഗോള്‍ നേടിയാണ് ഇന്ത്യ കിരീടം നേടിയത്.
0 Comments