കോഴിക്കോട്: മീഡിയ വണ്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തി. വാര്‍ത്താ അവതാരകനായിരുന്ന തൃശൂര്‍ സ്വദേശി നിതിന്‍ ദാസാണ് ജീവനൊടുക്കിയത്.ഇയാള്‍ താമസിക്കുന്ന മുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനുള്ള കാരണമെന്തെന്ന് വ്യക്തമല്ല.
വൈകീട്ടുള്ള ഷിഫ്റ്റില്‍ കയറേണ്ടിയിരുന്ന നിതിനെ കുറേ സമയമായിട്ടും കാണാതായപ്പോള്‍ സുഹൃത്തുകള ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് സുഹൃത്തുക്കള്‍ നിതിന്റെ റൂമിലേക്ക് പോയപ്പോഴാണ് വിവരം അറിഞ്ഞത്. മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 2015 ജൂണ്‍ മുതലാണ് നിതിന്‍ മീഡിയാവണ്ണില്‍ ജോലി ചെയ്യാന്‍ തുടങ്ങിയത്.
0 Comments