സി.പി.എമ്മുകാരെ ഞെട്ടിക്കാന്‍ പടയോടെ തൃക്കരിപ്പൂരിലെ ലീഗുകാര്‍ പടന്നയിലെത്തി

സി.പി.എമ്മുകാരെ ഞെട്ടിക്കാന്‍ പടയോടെ തൃക്കരിപ്പൂരിലെ ലീഗുകാര്‍ പടന്നയിലെത്തി

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരിലെ ലീഗുകാരെ കണ്ട്ക്കാ... എന്ന് പാടിയും പറഞ്ഞുമാണ് ആ യാത്ര. ഇന്നലെ പടന്നയില്‍ അവസാനിച്ച പടന്ന പഞ്ചായത്ത് യൂത്തീലീഗ് ജാഥയുടെ സമാപനത്തിനും പ്രകടനത്തിനും അഭിവാദ്യം അര്‍പ്പിക്കാന്‍ തൃക്കരിപ്പൂരിലെ ലീഗുക്കാര്‍ നിരവധി ബൈക്കുകളിലായി പടന്നയിലെത്തി. സംഭവം ഫേസ്ബുക്കിലും വാട്ട്‌സ് അപ്പിലും പ്രചരിക്കുന്നുണ്ട്. ആയിറ്റി വഴി ബൈക്കുകളില്‍ ഒരു പടയാണ് ഇന്നലെ പടന്നയില്‍ എത്തിയത്. അതേ, സമയം തൃക്കരിപ്പൂരില്‍ നാളെ മഴമൂലം മുടങ്ങിയ സി.പി.എം യോഗം നടക്കും. വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന യോഗം സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് റൂമി മുഖ്യ പ്രഭാഷണം നടത്തും.

Post a Comment

0 Comments