വാഹനപകടത്തില്‍ പരിക്കേറ്റ യുവാവിന് 30.65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

വാഹനപകടത്തില്‍ പരിക്കേറ്റ യുവാവിന് 30.65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

കാഞ്ഞങ്ങാട്: റോഡപകടത്തില്‍ പരിക്കേറ്റ് കിടപിലായ യുവാവിന് 30.65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കാസര്‍കോട് ആക്‌സിഡന്റ് ക്ലെയിംസ് ടിബ്രുണല്‍ ജഡ്ജി  മനോഹര്‍ കുണിയ വിധിച്ചു. 2014 ആഗസ്റ്റ് 11-ന് ചെമ്മട്ടംവയല്‍ ജില്ലാ ആസ്പത്രിക്ക് സമീപത്തുണ്ടായ വാഹനപകടത്തില്‍ പരിക്കേറ്റ് പൂര്‍ണമായും കിടപിലായ അത്തിക്കോത്തെ രാഗേഷിനാണ് 30,65,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ട്രബ്യുണിള്‍ വിധി കല്‍പിച്ചിരിക്കുന്നത്.
തളിപറമ്പ് സ്വദേശി കെ.പി ജാഫര്‍ ഓടിച്ച കെ.എല്‍ 59 ഇ 9191 നമ്പര്‍ ടെമ്പോ രാഗേഷ് സഞ്ചരിച്ചിരുന്ന ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. കൈകാലുകളുടെ എല്ലുകള്‍ തകര്‍ന്ന് തലക്ക് ഗുരുതരമായി പരിക്കേറ്റ രാഗേഷ് ഒമ്പത് മാസത്തോളം വിവിധ ആസ്പത്രികളില്‍ ചികില്‍സയിലായിരുന്നു.
അത്തിക്കോത്തെ ചന്ദ്രന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകനായ രാഗേഷ് അപകടത്തെ തുടര്‍ന്ന് പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ്.
അപകടത്തെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പൊലിസ് രജിസ്ട്രര്‍ ചെയ്ത 897/14 നമ്പര്‍ കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഒ.പി(എം.വി) 540/15 നമ്പറില്‍ കാസര്‍കോട് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലില്‍ നല്‍കിയ ഹരജിയിലാണ് കഴിഞ്ഞ ദിവസം വധിയുണ്ടായത്. അപകടം വരുത്തിയ ടെമ്പോയുടെ ഡ്രൈവര്‍ കെ.പി ജാഫര്‍ ഒന്നാം എതിര്‍കക്ഷിയും ഒറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനി രണ്ടാം എതിര്‍ കക്ഷിയുമായി ഒറിയന്റല്‍സ് ഇന്‍ഷൂറന്‍സ് കമ്പനി 30.65 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവും നല്‍കണമെന്നാണ് വിധി.
കാഞ്ഞങ്ങാട്ടെ അഭിഭാഷകന്‍ പി.കെ ചന്ദ്ര ശേഖരനും ജൂനിയര്‍ പി ബിന്ദുവും കൂടിയാണ് രാഗേഷിന് വേണ്ടി കോടതിയില്‍ ഹാജരായിരുന്നത്.

Post a Comment

0 Comments