ഡോ: അബ്ദുല്‍ ഹഖീം അസ്ഹരി 'ഖിറാന്‍' ഓഫീസ് സന്ദര്‍ശിച്ചു

ഡോ: അബ്ദുല്‍ ഹഖീം അസ്ഹരി 'ഖിറാന്‍' ഓഫീസ് സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട്: മര്‍ക്കസ് ഡയരക്ടറും റിലീഫ് ആന്‍റ് ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറിയുമായ ഡോ: മുഹമ്മദ്‌ അബ്ദുല്‍ ഹഖീം അസ്ഹരി സൗത്ത് ചിത്താരിയില്‍ ജനുവരിയില്‍ നടക്കുന്ന 'ഖിറാന് -2018‍'ന്റെ സ്വാഗതസംഘം  ഓഫീസ് സന്ദര്‍ശിച്ചു. ജീവ കാരുണ്യ രംഗത്ത് പുതിയൊരു വിജയഗാഥ തീര്‍ക്കുന്ന സൗത്ത് ചിത്താരിയിലെ എസ്.വൈ.എസ് സാന്ത്വനത്തിന്റെ പ്രവര്‍ത്തങ്ങള്‍ മറ്റു സംഘടനകള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം വിലയിരുത്തി. ജനുവരിയില്‍ നടക്കുന്ന 'ഖിറാന്‍' പരിപാടിയില്‍ നിര്‍ധനരായ അഞ്ച് യുവതികള്‍ക്ക് സ്വര്‍ണ്ണവും വീട് വെക്കാന്‍ അഞ്ച് സെന്റ്‌ സ്ഥലവും നല്‍കി സുമംഗലികളാവും. പരിപാടിയുടെ വിജയത്തിനായി വന്‍ ഒരുക്കങ്ങളാണ് നടക്കുന്നത്. സംഘാടക സമിതി ഭാരവാഹികളായ ഹംസ ഖാജ, ഇസ്മായില്‍ ചിത്താരി, റഷീദ്  കൂളിക്കാട്, പി.ബി ഇബ്രാഹിം ഹാജി, ചിത്താരി അബ്ദുള്ളഹാജി , അബ്ദുല്‍ ഖാദര്‍ ചേറ്റുക്കുണ്ട്, എ.കെ. അബ്ദുല്‍ റഹ്മാന്‍, അന്‍സാരി മാട്ടുമ്മല്‍, അമീന്‍ മാട്ടുമ്മല്‍, മുഹമ്മദ്‌ ശരീഫ് സിറാജ്, സുബൈര്‍ കെ.എം.കെ, ഹനീഫ കെ.എച്ച്, ശിഹാബ് മാട്ടുമ്മല്‍, സജീര്‍, ജൗഹര്‍ എന്നിവര്‍ ചേര്‍ന്ന്‍ മുഹമ്മദ്‌ അബ്ദുല്‍ ഹഖീം അസ്ഹരിയെ സ്വീകരിച്ചു.

Post a Comment

0 Comments